എംഎസ്.സി. (എം.എല്‍.ടി) കോഴ്‌സിലേയ്ക്കുളള പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികളില്‍ സാമുദായിക സംവരണത്തിന് അര്‍ഹരായവരുടെ താല്‍ക്കാലിക ലിസ്റ്റ് www.cee-kerala.orgwww.cee.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു്. അപേക്ഷാര്‍ത്ഥികള്‍ക്ക് www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കൊടുത്തിട്ടുളള 'MSc(MLT)2017-Candidate Portal' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷന്‍ നമ്പരും പാസ്സ്‌വേഡും നല്‍കി ഹോം പേജില്‍ പ്രവേശിച്ച് തങ്ങളുടെ പ്രൊഫൈല്‍ പരിശോധിക്കാം. സമര്‍പ്പിച്ചിട്ടുളള അപേക്ഷയില്‍ ന്യൂനതകള്‍ ഉളള വിദ്യാര്‍ത്ഥികള്‍ ഹോം പേജിലെ 'Memo' എന്ന മെനു ക്ലിക്ക് ചെയ്ത് ന്യൂനതകള്‍ പരിഹരിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ / അനുബന്ധ രേഖകള്‍ 2017 ഡിസംബര്‍ 27 വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി ലഭ്യമായ ലിങ്ക് വഴി അപ്‌ലോഡ് ചെയ്യണം. കൂടാതെ പ്രസ്തുത ലിസ്റ്റ്, പ്രൊഫൈല്‍ വിശദാംശങ്ങള്‍ എന്നിവ സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ഉളളവര്‍ രജിസ്റ്റേഡ് തപാല്‍ / സ്പീഡ് പോസ്റ്റ് മുഖാന്തിരമോ, നേരിട്ടോ 'പ്രവേശന പരീക്ഷാ കമ്മീഷണര്‍, പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, 5-ാം നില, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്‌സ്, ശാന്തി നഗര്‍, തിരുവനന്തപുരം' എന്ന വിലാസത്തില്‍ ഡിസംബര്‍ 27 ന് വൈകുന്നേരം 5 മണിക്കു മുന്‍പായി സമര്‍പ്പിക്കണം. നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2339101, 2339102, 2339103, 2339104
 
പ്ലസ്‌വണ്‍, പ്ലസ്ടു പാഠപുസ്തകങ്ങള്‍: ഓണ്‍ലൈന്‍ ഇന്റന്റിംഗ് ആരംഭിച്ചു
 
2018 -19 അധ്യയന വര്‍ഷത്തേക്കുളള പ്ലസ്‌വണ്‍, പ്ലസ്ടു പാഠപുസ്തകങ്ങള്‍ക്കുളള ഓണ്‍ലൈന്‍ ഇന്‍ന്റിംഗ് ആരംഭിച്ചു.  പുസ്തകത്തിനുളള ഓര്‍ഡര്‍ www.dhseonline.in എന്ന പോര്‍ട്ടലിലൂടെ ഡിസംബര്‍ 23ന് വൈകിട്ട് മൂന്നിനകം സമര്‍പ്പിക്കണമെന്ന് ഹയര്‍സെക്കന്ററി ഡയറക്ടര്‍ അറിയിച്ചു.
 
സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സ് രജിസ്‌ട്രേഷന്‍
 
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെ (IMG)ആഭിമുഖ്യത്തില്‍ വിവരാവകാശ നിയമം 2005, സംബന്ധിച്ച സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സിലേക്ക്  ഡിസംബര്‍ 27 വരെ രജിസ്റ്റര്‍ ചെയ്യാം.  തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികളെ ഇ-മെയില്‍ മുഖാന്തിരം അറിയിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് http://rti.img.kerala.gov.inഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 8281064199 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം.
 
എം.എ.എസ്.എല്‍.പി പ്രവേശനത്തിന് അപേക്ഷിക്കാം
 
സ്വാശ്രയ കോളേജുകളായ കാസര്‍കോഡ് മാര്‍ത്തോമ കോളേജ് ഓഫ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍, കോഴിക്കോട് AWH കോളേജ് ഓഫ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ എന്നിവിടങ്ങളില്‍ നടത്തുന്ന  എം.എ.എസ്.എല്‍.പി കോഴ്‌സ്  പ്രവേശനത്തിന് ഓണ്‍ലൈനായി  ഡിസംബര്‍ 26 വരെ അപേക്ഷിക്കാം. പ്രോസ്‌പെക്ടസ് www.lbscentre.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ നിന്നോ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്സ് അംഗീകരിച്ച ബി.എ.എസ്.എല്‍.പി. കോഴ്‌സ് 50 ശതമാനത്തില്‍ കുറയാതെയുള്ള മാര്‍ക്കോടെ പാസ്സായ കേരളീയര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 30 വയസ്സാണ് പ്രായപരിധി. വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി അടിസ്ഥാനമാക്കിയായിരിക്കും വയസ്സ് നിശ്ചയിക്കുന്നത്. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ്. ഫെഡറല്‍് ബാങ്കിന്റെ കേരളത്തിലെ ശാഖകളില്‍ ഡിസംബര്‍ 20 മുതല്‍ 26 വരെ അപേക്ഷാഫീസ് അടയ്ക്കാം.  അപേക്ഷ അനുബന്ധരേഖകള്‍ സഹിതം ഡിസംബര്‍ 28 ന് 5 മണിക്കകം ഡയറക്ടര്‍, എല്‍ ബി എസ്സ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, എക്‌സ്ട്രാ പോലീസ് റോഡ്, നന്ദാവനം, പാളയം, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍: 0471 2560362, 63, 64, 65