കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തില്‍ എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്റ് മലയാളം) (സമയം 10-12), പ്ലസ്ടു കൊമേഴ്‌സ് / ബി.കോം / ജെ.ഡി.സി. / എച്ച്.ഡി.സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് റ്റാലി (സമയം 10-12) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകള്‍ ഡിസംബര്‍ ആദ്യവാരം ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471-2560332, 2560333, 8301917871 എന്ന നമ്പറിലോ  ബന്ധപ്പെടണം.