സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ): രണ്ടാംഘട്ട  അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) 2017 പ്രവേശനത്തിനുളള രണ്ടാംഘട്ട അലോട്ട്‌മെന്റ് www.lbscentre.in ല്‍ പ്രസിദ്ധീകരിച്ചു.  വെബ്‌സൈറ്റില്‍ നിന്നും പ്രിന്റൗട്ടെടുത്ത് അലോട്ട്‌മെന്റ് മെമ്മോ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ നല്‍കി നവംബര്‍ 28നകം ഫീസ് അടയ്ക്കണം.  ഫോണ്‍: 0471 - 2560362, 63, 64, 65.
 
കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (K-TET DECEMBER 2017)  ഡിസംബര്‍ 3വരെ അപേക്ഷിക്കാം
കെ-ടെറ്റ് ഡിസംബര്‍ 2017-ന് ഡിസംബര്‍ 3 വരെ അപേക്ഷിക്കാം. ഒന്നില്‍ കൂടുതല്‍ വിഭാഗങ്ങളില്‍ അപേക്ഷിക്കേണ്ടവര്‍ ഒരു അപേക്ഷയില്‍ തന്നെ എല്ലാം സെലക്ട് ചെയ്യണം. ഒന്നില്‍കൂടുതല്‍ അപേക്ഷകള്‍ അനുവദിക്കില്ല. അന്തിമ സബ്മിഷന്‍ കഴിഞ്ഞ് ഫീസ് അടയ്ക്കുന്നതിനു മുമ്പ് ആപ്ലിക്കേഷന്‍ നമ്പര്‍, ആപ്ലിക്കേഷന്‍ ഐഡി എന്നിവ എഴുതി സൂക്ഷിക്കണം. ആധാര്‍ നമ്പര്‍, ലാന്‍ഡ് ഫോണ്‍ നമ്പര്‍ email id എന്നിവ നിര്‍ബന്ധമല്ല. 
 
രക്ഷാകര്‍തൃ പരിശീലനപരിപാടി: അപേക്ഷ ക്ഷണിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ഐ.എം.സി യുടെ നേതൃത്വത്തില്‍ ഡിസംബര്‍ 15 മുതല്‍ 31 വരെ എല്ലാ ജില്ലകളിലും രക്ഷാകര്‍തൃ പരിശീലന പരിപാടി നടത്താന്‍ ആഗ്രഹിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂള്‍, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ എന്നിവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ ഡിസംബര്‍ 10നകം ലഭിക്കണം.  വിശദവിവരങ്ങള്‍ക്ക്: www.simctvm.in