കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിന്റെ 2017-18 ലെ പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. പ്രായപരിധി 27. മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ നേരിട്ട് എത്തിയും അപേക്ഷിക്കാം. അപേക്ഷകള്‍ ഒക്‌ടോബര്‍ 15 നകം ലഭിക്കണം. വിലാസം: ഹെഡ് ഓഫ് ദി സെന്റര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലിവിഷന്‍ ജേണലിസം, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, സെക്കന്‍ഡ് ഫ്‌ളോര്‍, ചെമ്പിക്കലം ബില്‍ഡിംഗ്, വിമെന്‍സ് കോളേജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം - 695014. അപേക്ഷാ ഫോമിനും മറ്റു വിവരങ്ങള്‍ക്കും വിളിക്കുക : 9746798082, 8137969292.
 
പരീക്ഷാ തീയതി നീട്ടി
 
നവംബര്‍ 2017 കെ.ജി.റ്റി. (കോമേഴ്‌സ് ഗ്രൂപ്പ്) പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 10 അഞ്ചു മണി വരെ നീട്ടിയതായി പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.
 
സിനിമ ഓപ്പറേറ്റേഴ്‌സ് പരീക്ഷ
 
കേരള സ്റ്റേറ്റ് സിനിമാ ഓപ്പറേറ്റേഴ്‌സ് പരീക്ഷാ ബോര്‍ഡ് 2017 ല്‍ നടത്തുന്ന പരീക്ഷയ്ക്ക് യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31 വൈകിട്ട് അഞ്ച് മണി. വിശദവിവരങ്ങള്‍ക്ക് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റുമായോ, ജില്ലാ ഇലക്ട്രിക്കല്‍ ഇസ്‌പെക്ടറേറ്റുകളുമായോ ബന്ധപ്പെടണം. വകുപ്പിന്റെ വെബ്‌സൈറ്റായ www.ceikerala.gov.in ലും വിവരങ്ങള്‍ ലഭ്യമാണ്. ഫോണ്‍: 0471 2331104, 2331159.
 
 
സോഫ്ട്‌സ്‌കില്‍ പരിശീലനം
 
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പിന്റെ കീഴില്‍ എറണാകുളത്തു പ്രവര്‍ത്തിക്കുന്ന റീജിയണല്‍ പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി മൂന്ന് ദിവസത്തെ സോഫ്ട്‌സ്‌കില്‍ പരിശീലനം സംഘടിപ്പിക്കുന്നു. മികച്ച ഉദ്യോഗം കരസ്ഥമാക്കുന്നതിനാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, ആശയ വിനിമയം, ഗ്രൂപ്പ് ചര്‍ച്ച, ഇന്റര്‍വ്യൂ എന്നീ മേഖലകളില്‍ പരിശീലനവുമുണ്ടാകും. എറണാകുളം / കോട്ടയം / ഇടുക്കി / തൃശ്ശൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യത നേടിയ 18 നും 30 നും മദ്ധ്യേ പ്രായമുള്ളവര്‍ റീജിയണല്‍ പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി നേരിട്ടോ ടെലഫോണ്‍ മുഖേനയോ ബന്ധപ്പെടണം. ആദ്യം അപേക്ഷിക്കുന്ന 30 ഉദേ്യാഗാര്‍ത്ഥികള്‍ക്കായിരിക്കും പ്രവേശനം. താല്പര്യമുള്ളവര്‍ ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, റീജിയണല്‍ പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കണ്ടത്തില്‍ ബില്‍ഡിംഗ്‌സ്, കര്‍ഷക റോഡ്, സൗത്ത് ഓവര്‍ ബ്രിഡ്ജിനു സമീപം, കൊച്ചി - 682 016 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബര്‍ 13. വിശദവിവരങ്ങള്‍ക്ക് 0484-2312944.
 
സംസ്ഥാന സ്‌കൂള്‍ കലോത്സവം: വിധികര്‍ത്താക്കളാവാന്‍ അപേക്ഷിക്കാം
 
സംസ്ഥാന സ്‌കൂള്‍ കലോത്സവം ജില്ലാതലത്തിലും സംസ്ഥാനതലത്തിലും വിധിനിര്‍ണയത്തിനു യോഗ്യരായ വിധികര്‍ത്താക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിധികര്‍ത്താക്കളായിരിക്കാന്‍ താല്പര്യമുള്ളവര്‍ നിശ്ചിത അപേക്ഷാ മാതൃകയില്‍ ബയോഡാറ്റ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃക www.education.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. നിശ്ചിത മാതൃകയുടെ പ്രിന്റ് എടുത്ത് ബയോഡേറ്റ രേഖപ്പെടുത്തി വി. ശ്രീകുമാര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി പി.ഒ., തിരുവനന്തപുരം - 695014 എന്ന വിലാസത്തിലോ, y2section@gmail.comഎന്ന ഇ-മെയില്‍ വിലാസത്തിലോ ഒക്‌ടോബര്‍ 25 നു മുമ്പ് അയയ്ക്കണം. അപേക്ഷ നല്‍കിയിട്ടുള്ളവരും നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
 
വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഒന്‍പതിന്
 
സി-ഡിറ്റിന്റെ സൈബര്‍ശ്രീ സെന്ററില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗണ്ട് എഞ്ചിനീയറിംഗ്, എഡിറ്റിംഗ്, വിഷ്വല്‍ ഇഫക്ട് എന്നിവയില്‍ പരിശീലനം നല്‍കുന്നതിനുള്ള തിരഞ്ഞെടുപ്പിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. 20 നും 26 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. പരിശീലന കാലാവധി ആറു മാസം. ഏതെങ്കിലും വിഷയത്തില്‍ എഞ്ചിനീയറിംഗ്/ബിരുദം പാസായവര്‍ക്ക് അപേക്ഷിക്കാം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org ല്‍ ലഭ്യമാണ്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ശരിപകര്‍പ്പും പൂരിപ്പിച്ച അപേക്ഷയും സഹിതം cybersritraining@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ അയക്കണം. ഒക്‌ടോബര്‍ ഒന്‍പതിന് രാവിലെ 10 മണിക്ക് വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, ടി.സി. 81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം - 695014 എന്ന വിലാസത്തില്‍ നേരിട്ടെത്തണം. ഫോണ്‍: 0471-2323949.