കിറ്റ്‌സില്‍ വിവിധ കോഴ്‌സുകള്‍
നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ് മിഷന്റെ (എന്‍.യു.എല്‍.എം) കീഴില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി കിറ്റ്‌സില്‍ സൗജന്യമായി നടത്തുന്ന കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മള്‍ട്ടി ക്യുസീന്‍ കുക്ക് (ആറു മാസം), കോമിസ് ഷെഫ് (ആറു മാസം), ട്രാവല്‍ കണ്‍സള്‍ട്ടന്റ് (ആറു മാസം), ഫ്രണ്ട് ഓഫീസ് അസോസിയേറ്റ് (ആറു മാസം). യോഗ്യത പ്ലസ്ടു. പ്രായപരിധി 18 നും 28 നും മദ്ധ്യേ. അപേക്ഷകര്‍ കിറ്റ്‌സിന്റെ വെബ്‌സൈറ്റായ www.kittsedu.org ല്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത്, പൂരിപ്പിച്ച അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം എന്‍.യു.എല്‍.എം. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്), റസിഡന്‍സി ബില്‍ഡിംഗ്, തൈക്കാട്, തിരുവനന്തപുരം - 14 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ അഞ്ച്.
 
ഐ.ടി.ഐ കളില്‍ പുതിയ കോഴ്‌സ്
വിവിധ ഗവ. ഐ.ടി.ഐ.കളില്‍ പുതുതായി ആരംഭിച്ച ട്രേഡുകളിലേക്ക് എസ്.സി.വി.ടി സ്‌കീമില്‍ 2017 വര്‍ഷത്തേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. അപേഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ ഏഴ് ആണ്. പ്രോസ്‌പെക്ടസും അപേക്ഷാഫോമും www.det.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ഗവ.ഐ.ടി.ഐ.യുമായി ബന്ധപ്പെടണം.