കോഴിക്കോട്: മനക്കോട്ടെ ശ്രീരാമമന്ദിരം സ്ഥാപകൻ മനക്കോട്ടെ ശിവരാമയ്യരുടെ സ്മരണാർഥം ഏർപ്പെടുത്തിയ പുരസ്കാരം രണ്ടായിരത്തിലെറെ സദസ്സുകളിൽ പാണ്ഡുരംഗ അഭിനയഭജന നടത്തിയ കടലൂർ ഗോപി ഭാഗവതർക്ക് നൽകും. പുരസ്കാര സമർപ്പണം 24-ന് ലിങ്ക്റോഡിലെ പാണ്ഡുരംഗ വിട്ടൽ ക്ഷേത്രപരിസരത്ത് നടക്കുമെന്ന് മനക്കോട്ട ശ്രീരാമമന്ദിരം ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി സി.എസ്. ഗോപാലകൃഷ്ണൻ അറിയിച്ചു.