തിരുവനന്തപുരം: ഗ്രാമീണ ആവാസവ്യവസ്ഥയിലുണ്ടായ മാറ്റങ്ങൾ കുറുക്കന്മാരുടെ വംശനാശഭീഷണിക്കിടയാക്കിയോയെന്ന് കണ്ടെത്താൻ പഠനം നടത്തുന്നു. കുറുക്കൻ, ഊളൻ, കുറുനരി എന്നീപേരുകളിൽ (കാനസ്) അറിയപ്പെടുന്ന ഇവയെക്കുറിച്ചുള്ള പൊതുജനപങ്കാളിത്തത്തോടെയുള്ള പഠനത്തിന് പരിസ്ഥിതി സംഘടനയായ ‘ആരണ്യക’മാണ് നേതൃത്വം നൽകുന്നത്. കുറുക്കന്മാരുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ക്രോഡീകരണമാണ് സർവേകൊണ്ട് ലക്ഷ്യമിടുന്നത്.
സർവേ ഫോം https://aranyakam.org/kurukkan/ എന്ന വിലാസത്തിൽ ലഭിക്കും.