തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ ഫാർമസി കോളേജുകളിലും സ്വാശ്രയ ഫാർമസി കോളേജുകളിലും എം.ഫാം പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് അപേക്ഷയിൽ നൽകിയ വിവരങ്ങൾ പരിശോധിക്കാം. അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിന് ഏപ്രിൽ അഞ്ചിന് വൈകീട്ട് 4 വരെ സമയം അനുവദിച്ചു. വിജ്ഞാപനത്തിന് www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.