പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് മാനസിക സമ്മർദം കുറയ്ക്കുന്നതിന് വി.എച്ച്.എസ്.ഇ. വിഭാഗം കരിയർ ഗൈഡൻസ് ആൻഡ്‌ കൗൺസിലിങ് സെൽ 29 മുതൽ ടെലികൗൺസിലിങ് സംവിധാനം ഏർപ്പെടുത്തി. രാവിലെ 10 മുതൽ വൈകീട്ട് നാലു വരെ 0471-2320323 എന്ന നമ്പറിൽ വിളിച്ചാൽ സേവനം ലഭിക്കും.

എൽ.ബി.എസ്. കപ്യൂട്ടർ കോഴ്‌സ് പരീക്ഷ ഏപ്രിൽ മുതൽ

എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഒന്ന്, രണ്ട് സെമസ്റ്റർ പി.ജി.ഡി.സി.എ., ഡി.സി.എ., ഡി.സി.എ.(സോഫ്റ്റ്‌വേർ) പരീക്ഷകളും ഏപ്രിൽ മേയ് മാസങ്ങളിൽ നടത്തും. വെബ്സൈറ്റ്: lbscetnre.kerala.gov.in

പുനർമൂല്യനിർണയ ഫലം

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2019 നവംബറിൽ നടത്തിയ ഡിഫാം പാർട്ട് 1 (െറഗുലർ) പുനർമൂല്യനിർണയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: www.dme.kerala.gov.in

ഡി.ഫാം. പരീക്ഷ

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം. പാർട്ട് 1 െറഗുലർ/സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ 22 മുതൽ നടത്തും. അപേക്ഷകൾ മാർച്ച് 27-ന് മുമ്പ് കോളേജുകളിൽ നൽകണം. അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി. ബുക്കിന്റെ പേര് സാക്ഷ്യപ്പെടുത്തുന്ന പകർപ്പ് വയ്ക്കണം. വെബ്സൈറ്റ്: www.dme.kerala.gov.in