കോട്ടയ്ക്കൽ: ആയുർവേദത്തിന്റെ സമഗ്രവളർച്ചയ്ക്ക് സംഭാവനകൾ നൽകിയ ഡോ. എൻ.വി.കെ. വാരിയരുടെ ഓർമയ്ക്കായി കോട്ടയ്ക്കൽ ആര്യവൈദ്യശാല ആയുർവേദകോളേജുകളിലെ ബിരുദവിദ്യാർഥികൾക്കായി പ്രബന്ധമത്സരം നടത്തുന്നു.

‘പരിസരശുചിത്വം ആയുർവേദത്തിന്റെ കാഴ്ചപ്പാടിൽ’ എന്നതാണ് പ്രബന്ധവിഷഷയം. ഒന്നാംസമ്മാനം നേടുന്ന പ്രബന്ധത്തിന് 6000 രൂപയും രണ്ടാംസമ്മാനത്തിന് 4000 രൂപയുമാണ് പാരിതോഷികം.

മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയ പ്രബന്ധങ്ങൾ ലഭിക്കേണ്ട അവസാനതീയതി: ഏപ്രിൽ 30. നിയമാവലിക്കും വിശദവിവരങ്ങൾക്കും 0483-2742225, 2746665. ഇ-മെയിൽ: publications@aryavaidyasala.com