തിരുവനന്തപുരം: രാജ്യത്തെ ഇതര സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് നോർക്ക റൂട്ട്‌സ് നൽകുന്ന എൻ.ആർ.കെ. ഇൻഷുറൻസ് കാർഡുകൾക്കുള്ള പരിരക്ഷ രണ്ട് ലക്ഷത്തിൽനിന്നും നാല് ലക്ഷമാക്കി ഉയർത്തി. അപകട മരണമോ, അപകടത്തെ തുടർന്ന് സ്ഥിരമായോ, ഭാഗികമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കണ് പരിരക്ഷ ലഭിക്കുക. 2020 മേയ് 22 മുമ്പ് അംഗങ്ങളായവർക്ക് പ്രീമിയം പുതുക്കുന്ന മുറയ്ക്ക് വർധിപ്പിച്ച ആനുകൂല്യത്തിന് അർഹതയുണ്ടാകും. നോർക്ക് റൂട്ട്‌സ് വെബ്‌സൈറ്റായ www.norkaroots.org ൽ (സർവീസിൽ ഇൻഷുറൻസ് കാർഡ് ഓപ്ഷനിൽ) 315 രൂപയടച്ച് തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ 18004253939 എന്ന ടോൾ ഫ്രീ നമ്പറിലും 0471-2770528, 2770543 എന്നീ നമ്പരുകളിലും ലഭിക്കും.