തിരുവനന്തപുരം: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ കല കുവൈത്ത്‌ ഏർപ്പെടുത്തിയ സാംബശിവൻ മെമ്മോറിയൽ അവാർഡ് എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ. എം.കെ.സാനുവിന്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

കുവൈത്തിൽ 1978-ൽ വി.സാംബശിവന്റെ കഥാപ്രസംഗ പരമ്പരയോടെയാണ് കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ കല കുവൈത്ത്‌ രൂപവത്‌കരിച്ചത്. ഇതിന്റെ സ്മരണാഥർമാണ് ഈ അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. 24-ന് രാവിലെ കല ട്രസ്റ്റ് ചെയർമാനായ മന്ത്രി എം.വി.ഗോവിന്ദൻ പ്രൊഫ. എം.കെ.സാനുവിന്റെ കൊച്ചിയിലുള്ള വസതിയിൽ വെച്ച്‌ പുരസ്‌കാരം കൈമാറുമെന്ന് ട്രസ്റ്റ് സെക്രട്ടറി ചന്ദ മോഹൻ പനങ്ങാട് അറിയിച്ചു.