കണ്ണൂർ: ഡിഫറന്റ്‍ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡി.എ. ഇ.എ.) സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി യോഗം സംസ്ഥാന രക്ഷാധികാരി രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി ജീവനക്കാരുടെ പ്രശ്നങ്ങൾ സർക്കാർതലത്തിൽ ഉന്നയിച്ച് പരിഹാരം കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഓൺലൈനായി േചർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റും നടനുമായ ഡോ. എ.എസ്. ജോബി അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ ടി.കെ. ബിജു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജന. സെക്രട്ടറി ബെന്നി വർഗീസ്, ഓർഗനൈസിങ് സെക്രട്ടറി സലിം അലിക്കൽ, സംസ്ഥാന വനിതാ കൺവീനർ എ.എസ്. രാധ, പുഷ്പകുമാർ ആർ. പൈ, എൻ. അനിത, താജുദ്ദീൻ പത്തനംതിട്ട, ആനന്ദ് പി. നാറാത്ത്, എ.എ. ജമാൽ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: ഡോ. എ.എസ്. ജോബി (പ്രസി.), ടി.കെ. ബിജു (വർക്കിങ് പ്രസി.), ബെന്നി വർഗീസ്‌ (ജന. സെക്രട്ടറി), കെ. ശശികുമാർ (ഖജാ.).