കോട്ടയം: ലോക ജലദിന മത്സരങ്ങളുടെ അവാർഡുകൾ സി.എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ വിതരണംചെയ്തു. കോട്ടയം സി.എം.എസ്. കോേളജ് ഹൈസ്കൂളിന്റെയും മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും പ്രതിനിധികളായി അധ്യാപകരും, ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയിയായ തോലശേരി ഇടവകയിലെ ശിഷിർ ജോർജ് കുര്യനും അവാർഡുകൾ ഏറ്റുവാങ്ങി.