തിരൂർ: ദേശാഭിമാനി മുൻ എക്സിക്യുട്ടീവ് എഡിറ്റർ സി.എം. അബ്ദുറഹിമാന്റെ സ്മരണാർഥം തിരൂർ വെട്ടം പി.പി. അബ്ദുള്ളക്കുട്ടി സ്മാരക വായനശാല നൽകുന്ന പത്ര-ദൃശ്യ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2020 ഡിസംബർ 31 വരെ ഇംഗ്ലീഷ്-മലയാള പത്രങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച ഒരു പത്രറിപ്പോർട്ടിനും മലയാള ടെലിവിഷനിൽ സംപ്രേഷണംചെയ്ത ഒരു ദൃശ്യമാധ്യമ റിപ്പോർട്ടിനുമാണ് അവാർഡ്. 10,001 രൂപവീതവും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്.

എൻട്രികൾ മാർച്ച് 15-ന് വൈകീട്ട് അഞ്ചിനുമുമ്പായി അയക്കണം. വിലാസം: സെക്രട്ടറി, പി.പി. അബ്ദുള്ളക്കുട്ടി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം വെട്ടം, തിരൂർ-676102. വാർത്തയുടെ മൂന്ന് കോപ്പിയും ദൃശ്യമാധ്യമ റിപ്പോർട്ടിന്റെ മൂന്ന് കോപ്പിയും (സി.ഡി. അല്ലെങ്കിൽ പെൻഡ്രൈവ്) എഡിറ്റർ, ന്യൂസ് എഡിറ്റർ എന്നിവരിലൊരാളുടെ സാക്ഷ്യപത്രം സഹിതം അയക്കണം.