തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയുടെ സുവർണജൂബിലിയോടനുബന്ധിച്ച് 24, 25 തീയതികളിൽ അന്താരാഷ്ട്ര ലൈബ്രറി സമ്മേളനം നടത്തും. ഓൺലൈനായി നടത്തുന്ന പരിപാടി വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനംചെയ്യും. ഐ.എഫ്.എൽ.എ. പ്രസിഡന്റ് ക്രിസ്റ്റിൻ മെക്കൻസി മുഖ്യപ്രഭാഷണം നടത്തും. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നാൽപ്പതിലധികം പ്രമുഖർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.