തിരുവനന്തപുരം: താത്‌കാലിക ജോലി ചെയ്ത ഭിന്നശേഷിക്കാരുടെ സംയുക്ത കൂട്ടായ്മ (ടി.ബി.എസ്.കെ.) എന്ന പേരിൽ സംഘടന രൂപവത്കരിച്ചു. സംഘടനയുടെ ലോഗോ പ്രകാശനം മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിച്ചു. സംസ്ഥാന ഭാരവാഹികൾ: അബ്ദുൾ ഷുക്കൂർ(രക്ഷാധികാരി), സന്തോഷ് കുളപ്പുരയ്ക്കൽ (പ്രസി.), നിസാം ആറ്റിങ്ങൽ (ജന.സെക്ര.), അരുൺമോഹൻ എസ്., തിരുവനന്തപുരം (ട്രഷ.), മധു കെ. കോഴിക്കാട് (വൈ.പ്രസി.), വിനു വി.ഡി. എറണാകുളം (ജോയിന്റ് സെക്രട്ടറി).