തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച റിപ്പോർട്ടിനുള്ള ഡോ. ബി.ആർ.അംബേദ്കർ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പാണ് അവാർഡ് നൽകുന്നത്. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്കാണ് അവാർഡ്.

വിജ്ഞാപനം www.scdd.kerala.gov.in ൽ ലഭിക്കും.