രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ പ്രവർത്തിച്ചിരുന്ന തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ പ്രവർത്തന സമയം രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് മണി വരെയാക്കി.

കരാർ നിയമനം

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനിൽ കൺസൾട്ടന്റായും (കൺസ്യൂമർ അഡൈ്വകസി) ജൂനിയർ കൺസൽട്ടന്റായും (കൺസ്യൂമർ അഡൈ്വകസി) കരാർ വ്യവസ്ഥയിൽ പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 24. വിശദവിവരങ്ങൾക്ക്: www.erckerala.org.

അസി. പ്രൊഫസർ ഇൻ ജനറൽ മെഡിസിൻ

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽ മെഡിസിൻ തസ്തികയിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള താത്കാലിക ഒഴിവുണ്ട്. പട്ടികജാതിക്കാരുടെ അഭാവത്തിൽ മറ്റു വിഭാഗത്തിലുള്ള ഉദ്യോഗാർഥികളെ പരിഗണിക്കും.

01.01.2021ന് 45 വയസ്സു കവിയാൻ പാടില്ല. (നിയമാനുസൃത വയസ്സിളവ് സഹിതം). ജനറൽ മെഡിസിൻ പി.ജി.യും ടി.സി.എം.സി. രജിസ്‌ട്രേഷനും ഉണ്ടാവണം.

ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29-നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ്‌ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.