തിരുവനന്തപുരം: സംസ്ഥാന ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ സഹകരണത്തോടെ ഐ.സി.ടി. അക്കാദമിയും ബ്ലോക്ക് ചെയിൻ അക്കാദമിയും നടത്തുന്ന ബ്ലോക്ക് ചെയിൻ, ഫുൾസ്റ്റാക് ഡെവലപ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി ആറു വരെ abcd.kdisc.kerala.gov.in ലൂടെ അപേക്ഷകൾ ഓൺലൈനായി അയയ്ക്കാം.
എൻജിനീയറിങ്, സയൻസ് ബിരുദധാരികൾക്കും മൂന്നു വർഷ ഡിപ്ലോമക്കാർക്കും വർക്കിങ് പ്രൊഫഷണലുകൾക്കും അപേക്ഷിക്കാം. ഫെബ്രുവരി പത്തിന് ഓൺലൈൻ പ്രവേശനപ്പരീക്ഷ നടക്കും.
അസോസിയേറ്റ്, ഡെവലപ്പർ, ആർക്കിടെക്ചർ എന്നിങ്ങനെ ത്രീ ലെവൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമാണ് ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക്: 0471-2700813.