കോട്ടയം: കിടങ്ങൂർ എൻജിനീയറിങ് കോളേജിൽ ഫിസിക്‌സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ പി.ജി., നെറ്റ് ആണ് അടിസ്ഥാന യോഗ്യത. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്‌പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 15-ന് രാവിലെ പത്തിന് കോളേജിൽ നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക്: 9447249867.