തിരുവനന്തപുരം: മിസോറം ഗവർണർ പി.എസ്.ശ്രീധരൻ പിള്ള രചിച്ച ‘ജസ്റ്റിസ് ഫോർ ഓൾ പ്രിജുഡീസ് ടു നൺ’ എന്ന പുസ്തകം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ നടന്ന ചടങ്ങിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു നൽകി പ്രകാശനം ചെയ്തു. പി.എസ്.ശ്രീധരൻ പിള്ള, ഒ.രാജഗോപാൽ എം.എൽ.എ., ഗോലോകാനന്ദ സ്വാമി എന്നിവർ പങ്കെടുത്തു.