തിരുവനന്തപുരം: എം.എൻ. ഫാമിലി ഫൗണ്ടേഷന്റെ എം.എൻ.വിദ്യാർത്ഥി പുരസ്‌കാരം അലീന എ.യ്ക്ക് സമ്മാനിച്ചു. 25000 രൂപയുടെ പുരസ്കാരം മന്ത്രി കടകംപള്ളി സുരേന്ദ്രനിൽനിന്ന് അലീന ഏറ്റുവാങ്ങി.
ഫൗണ്ടേഷൻ സെക്രട്ടറി ആർ.രാജീവ്, ട്രഷറർ എം.ജി.രാധാകൃഷ്ണൻ, വി.ശിവൻകുട്ടി, ആർ.പാർവതി ദേവി, അലീനയുടെ മാതാപിതാക്കളായ ആന്റണി, അനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.