തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെന്റ് സെന്റർ ഗവൺമെന്റ്, എയ്ഡഡ് കോളേജ്, യൂണിവേഴ്സിറ്റി അധ്യാപകർക്കും വകുപ്പുതലവൻമാർക്കുമായി ’ഹ്രസ്വകാല കോഴ്സ് ’ നടത്തുന്നു.
ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് തന്ത്രപരമായ ആസൂത്രണം എന്ന വിഷയത്തിൽ ഫെബ്രുവരി ഒമ്പതുമുതൽ 15 വരെ നടക്കുന്ന ക്ലാസിലേക്ക് 29 വരെ ഓൺലൈനായി അപേക്ഷിക്കാം. ഏതു വിഷയങ്ങൾ പഠിപ്പിക്കുന്നവർക്കും പങ്കെടുക്കാം. ഫെബ്രുവരി 25 മുതൽ മാർച്ച് 24 വരെ നടത്തുന്ന ഇൻഡക്‌ഷൻ പ്രോഗ്രാമിലേക്കും അപേക്ഷ സ്വീകരിക്കും. ഓൺലൈൻ സൗകര്യം എച്ച്.ആർ.ഡി.സി. വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0494 2407350, 2407351.