സ്നേഹിച്ചാല്‍ കഷായം കൊടുത്തു കൊല്ലും, തെറ്റിയാല്‍ വെട്ടിക്കൊല്ലും - ഇതെന്ത് പ്രണയം | Bond and Beyond

സ്നേഹിച്ചാല്‍ കഷായം കൊടുത്തു കൊല്ലും. തെറ്റിയാല്‍ വെട്ടിക്കൊല്ലും. ഇതെന്തൊരു ലോകം. ഇതെന്തൊരു പ്രണയം. ഇങ്ങനെയാണ് പ്രണയമെങ്കില്‍ ഇല്ലേ, ഞങ്ങളീ വഴിക്കില്ലേ.... കാമുകി പിണങ്ങിപ്പോയതിന് വെള്ളമടിച്ചു നശിച്ച ദേവദാസിനെയും പാട്ടുപാടി അലഞ്ഞ പരീക്കുട്ടിയെയുമൊക്കെ കളിയാക്കിയ പുതുതലമുറ ഇനി എന്തു ചെയ്യും. ഏതു കാലത്താണ് പക പ്രണയത്തിന്റെ കൈപിടിച്ചു നടക്കാന്‍ തുടങ്ങിയത്. പ്രണയമെന്ന സുന്ദരമായ തത്വം പോലും അപകടകരമായി മാറുകയാണ് പുതിയ കാലത്ത്. പ്രണയിക്കാനല്ല, പ്രണയത്തില്‍ നിന്ന് പിന്‍വാങ്ങാനാണ് പഠിക്കേണ്ടത്. ഐ ലവ് യു, അല്ല കം ലെറ്റ്സ് പാര്‍ട്ട് എന്നാണ് ഇനി ചിരിച്ചുകൊണ്ട് പറയാന്‍ പഠിക്കേണ്ടത്.

Inshort: Modern relationships are filled with toxicity. Learn how to identify and escape unhealthy love. Is this the new normal?

Content Highlights: Toxic Love: Is Modern Love Dangerous?