'പെണ്ണുങ്ങളെ, സണ്ണി ലിയോണ്‍ മാത്രമല്ല നെറ്റില്‍ നല്ല ചുള്ളന്‍മാരായ ആണുങ്ങളുമുണ്ട്'

ലോകപ്രശസ്ത പോണ്‍താരവും ബോളിവുഡ് നടിയുമായ സണി ലിയോണിനെ കാണാന്‍ കൊച്ചിയിലെത്തിയ ആള്‍ക്കൂട്ടത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല...
മലയാളിയുടെ സംസ്‌കാരിക തകര്‍ച്ചയുടെ നേര്‍ചിത്രമായി കൊച്ചിയിലെ ആള്‍ക്കൂട്ടത്തെ ഒരുവിഭാഗം വിമര്‍ശിക്കുമ്പോള്‍ പോണ്‍ താരത്തെ നേരില്‍ കാണാന്‍ നാണിക്കാതെ മുന്നോട്ട് വന്നവരുടെ തുറന്ന നിലപാടിനെ പ്രശംസിക്കുകയാണ് മറ്റൊരു വിഭാഗം.
സണി ലിയോണിന്റെ കൊച്ചി സന്ദര്‍ശനത്തെചൊല്ലി സോഷ്യല്‍മീഡിയയില്‍ തര്‍ക്കം മുറുകുമ്പോള്‍ സണ്ണി ലിയോണിന് മാത്രമല്ല കാണാന്‍ അഴകുളള പുരുഷന്‍മാര്‍ക്കും നെറ്റില്‍ കാഴ്ച്ചക്കാരുണ്ടെന്ന് സ്ത്രീകളെ ഓര്‍മ്മിപ്പിക്കുകയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ദിവ്യ ദിവാകരന്‍.
ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്.....
പെണ്ണുങ്ങളേ.....
നെററില്‍ സണ്ണി ലിയോണ്‍ മാത്രല്ലാട്ടോ ഉളളത്.
ദാ... ഇതുപോലത്തെ നല്ല ചുളളന്‍മാരായ ആണുങ്ങളുമുണ്‍ട്. ഞമ്മന്‍റെ നാട്ടില്‍ കാണാന്‍ കിട്ടാത്ത തരം പുരുഷ സൗന്ദര്യമുളളവര്‍ !നീലക്കണ്ണും പൂച്ചക്കണ്ണും ഒക്കെയുളള നല്ല ഒന്നാംതരം സെക്സി ഗെെസ് .... ഫോട്ടോസും വീഡിയോസും ഒക്കെയായി.
'ഇന്‍റര്‍നെററ് സാക്ഷരത' യില്‍ ഒട്ടും പിന്നിലല്ലാത്ത ഇന്നാട്ടിലെ പെണ്ണുങ്ങള്‍ ഇതൊന്നുമറിയാത്ത 'നിഷ്കൂസ് ' ആണെന്ന തെററിദ്ധാരണയൊന്നും എനിക്കില്ലാട്ടോ. അങ്ങനെ വിചാരിച്ചല്ല ഈ പോസ്ററ് ഇട്ടത്.
ഇന്നലെ കൊച്ചിക്ക് പോയവന്‍മാരുടേയും പോകാതെ നെററില്‍ കാണുന്നവന്‍മാരുടേയുമൊക്കെ വീട്ടില്‍ വല്ല പാവം പതിവ്രതമാരെങ്ങാനുമുണ്‍ടെങ്കില്‍ അവരുടെ കണ്ണൊന്നു തുറപ്പിക്കാമെന്നു വിചാരിച്ചു...........അത്രേളളൂ....
Disclaimer
സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന പോസ്റ്റുകളാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. മാതൃഭൂമിയുടെ അഭിപ്രായമല്ല.......


VIEW ON mathrubhumi.com