യുവജനങ്ങളുടെ കള്‍ച്ചറായി മാറിയ ഈ വസ്ത്രശൈലി അറിയാം

മാറ്റത്തിന്റെ ഓരോ ട്രെൻഡും ആദ്യം പടർന്ന് പിടിക്കുന്നത് യുവജനങ്ങൾക്കിടയിലാണ്. ഇത്തരത്തിൽ മാറ്റങ്ങൾ സംഭവിക്കുമ്പോൾ പുതിയ സംരംഭകരും ഓരോ ബ്രാൻഡും വളർന്ന് വരുന്നു. അത്തരത്തിലൊന്നാണ് യുവാക്കൾക്കിടയിൽ തരംഗമായ ഓൾസ്റ്റാഗ് എന്ന ക്ലോതിങ് ബ്രാൻഡ്. ഓൾസ്റ്റാഗ് ട്രെൻഡ് നിലനിർത്തുമ്പോൾ തന്നെ തന്നെ കീശകാലിയാക്കുമെന്ന ടെൻഷനും ഇല്ലാതാക്കുന്നതാണ്.
സഹിൽ ഭോലയും ആരൂഷ് ഭോലയും വലിയൊരു വസ്ത്ര ശേഖരമോ ഡിസൈനർ ലേബലുകളോ ഉള്ള ചുറ്റുപാടിൽ വളർന്നവരല്ല. സാധാരണ വിദ്യാർത്ഥികളെ പോലെ കൈയിൽ കിട്ടുന്ന കുറച്ച് കാര്യങ്ങളെ കൊണ്ട് കൂടുതൽ എങ്ങനെ നേടാം എന്നാണ് അവർ പഠിച്ചത്. ഒരേ ഷർട്ട് പല തരത്തിൽ സ്റ്റൈൽ ചെയ്ത് കാശ് ലാഭിക്കാനിവർ ഒരോ യുവതയ്ക്കും മാതൃകയാണ്. ഫാഷൻ ചോയ്സുകൾ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുമെന്ന് വിശ്വസിക്കുന്ന യുവതലമുറയ്ക്ക് ഒരു വഴികാട്ടിയാണ് ഇവർ.
ഓൾ സ്റ്റാഗ് എന്ന പേരിന്റെ ഉത്ഭവം
ആദ്യം ഈ പേര് ഗൗരവമുള്ളതായിരുന്നില്ല. ഞങ്ങൾ എല്ലാവരും ഒറ്റയ്ക്കായിരുന്നതുകൊണ്ട് ('single') 'സ്റ്റാഗ്' ('stag') ഒരു സ്ഥിരം തമാശയായി മാറി. 'എല്ലാവരെയും' ('all') ഉൾക്കൊള്ളാൻ ആഗ്രഹിച്ചതുകൊണ്ടാണ് 'ഓൾ' ('all') വന്നത്. സഹിൽ ഭോല പറയുന്നു. പിന്നീട്, ഈ ആകസ്മികമായ പേര് അവർ വിശ്വസിക്കുന്ന കാര്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് മനസ്സിലാക്കി.
സിമ്പിളായി നിലനില്‍ക്കുന്നു
മറ്റ ബ്രാന്‍ഡുകളെ പിന്തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നതാണ് ആയുഷ് ഭോല വ്യക്തമാക്കുന്നത്. വാഡ്‌റോബിലെ ഒരു ചോയ്സ് എന്നതിലുപരി വ്യക്തിത്വത്തെ പോലും വാര്‍ത്തെടുക്കുന്നതില്‍ ഇവ പങ്ക് വഹിക്കുന്നു. എന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്ലൂപ്രിന്റുകളില്ലാത്ത യാത്ര
ഫാഷനിലോ ബിസിനസ്സിലോ ഒരു പരിശീലനവും ലഭിച്ചിരുന്നില്ല. ഏത് ഫാബ്രിക്കിന് ഏത് പ്രിന്റാണ് അനുയോജ്യമെന്നതുമെല്ലാം പഠിച്ചത് യാത്രയ്ക്കിടയിലാണ്.
വളർന്ന വന്ന കീർത്തി
വലിയ പരസ്യങ്ങളില്ലാതെ, ഓൾസ്റ്റാഗ് വസ്ത്രങ്ങൾ ധരിച്ചുള്ള ചിത്രങ്ങൾ വിദ്യാർത്ഥികൾ പോസ്റ്റ് ചെയ്തതിലൂടെ ബ്രാൻഡ് പ്രചരിച്ചു. "ആളുകൾ അവരുടെ വസ്ത്രധാരണ രീതികൾ ഓൺലൈനിൽ പങ്കുവെച്ചപ്പോൾ അത് ശ്രദ്ധിക്കപ്പെട്ടു," സാഹിൻ പറയുന്നു.അവസാനം, ഇത് വസ്ത്രങ്ങളെക്കുറിച്ച് മാത്രമല്ല. ആ വസ്ത്രങ്ങൾ ആളുകൾക്ക് എന്തു തോന്നലുണ്ടാക്കുന്നു എന്നതിനെക്കുറിച്ചാണ്
ഭോല സഹോദരങ്ങൾ ഒന്നിച്ച് കൈകോർത്ത് ഇൻസപയേഡ് ബൈ യു ക്രാഫ്റ്റഡ് ഫോർ യു എന്ന ടാഗിലാണ് ഈ സംരംഭം മുന്നോട്ട് കൊണ്ട് പോകുന്നത്.
Content Highlights: Allstag, a fashion label born from college life