അങ്ങനെ ഫെയ്സ്ബുക്ക് രഞ്ജിഷിന് വധുവിനെ കണ്ടെത്തി

റെക്കാലമായി പെണ്ണ് തേടി നടന്നിട്ടും കല്യാണം ശരിയാകാതെ വന്നപ്പോള്‍ ഫെയ്സ്ബുക്ക് വഴി ആലോചനകള്‍ ക്ഷണിച്ച രഞ്ജിഷ് മഞ്ചേരിയെ ആരും മറന്ന് കാണില്ല. അച്ഛനുമമ്മയ്ക്കും ഒപ്പം തന്റെ വീടിന് മുന്നില്‍ നില്‍ക്കുന്ന ഫോട്ടോ ഉള്‍പ്പെടെ രഞ്ജിഷ് അന്ന് ഫെയ്സ്ബുക്കിലൂടെ വിവാഹാലോചന ക്ഷണിച്ച് കൊണ്ട് ഇട്ട പോസ്റ്റ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. സംഗതി ഏറ്റു എന്നതിന്റെ സൂചനയാണ് തനിക്ക് തന്റെ ജീവിത പങ്കാളിയെ ലഭിച്ചു എന്ന് പറഞ്ഞു കൊണ്ട് രഞ്ജിഷിന്റെ പുതിയ പോസ്റ്റ്.
'ജീവിത പങ്കാളിയെ കിട്ടി, സമയമാകുമ്പോള്‍ എല്ലാവരേയും അറിയിക്കും, സഹകരിച്ചവര്‍ക്കെല്ലാം, പ്രത്യേകിച്ച് മീഡിയയ്ക്കും നന്ദി. #FacebookMtarimony ഉപകാരപ്പെടട്ടെ'. എന്നാണ് രഞ്ജിഷ് കുറിച്ചത്. അഭിനന്ദനങ്ങള്‍ അറിയിച്ച് കൊണ്ട് നിരവധി പേരാണിന് പോസ്റ്റിനു താഴെ കമന്റ് ഇട്ടിരിക്കുന്നത്. ബ്രോക്കര്‍ ഫീസ് സുക്കര്‍ബര്‍ഗിന് കൊടുക്കാനുള്ള ഉപദേശവും കിട്ടിയിട്ടുണ്ട്. ഫെയ്സ്ബുക്കിലൂടെ പെണ്ണന്വേഷിച്ചത് മുതല്‍ നിരവധി ആലോചനകളാണ് രഞ്ജിഷിനു വന്നിരുന്നത് .
രഞ്ജിഷിന്റെ ആദ്യ പോസ്റ്റ്:


VIEW ON mathrubhumi.com