ബെര്‍ത്ഡേ ഗേള്‍ പ്രിയങ്ക ചോപ്ര ടൂറിലാണ്...

ഹൗഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ നമ്മുടെ മഞ്ജു വാര്യര്‍ക്ക് വിസ തട്ടിത്തെറിപ്പിച്ച അതേ 36 വയസാണ് ഹോളിവുഡ്- ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയ്ക്കും.
നാളെ തന്റെ 36-ാം പിറന്നാള്‍ സഹോദരന്റെയും അമ്മയുടെയുമൊപ്പം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് പ്രിയങ്ക ചോപ്ര .
പിറന്നാള്‍ ആഘോഷം വിദേശത്താക്കാനാണ് ഇക്കുറി പ്രിയങ്കയുടെ പ്ലാന്‍. എന്നാല്‍, എവിടെയാണ് ആഘോഷം എന്ന് പ്രിയങ്ക വെളിപ്പെടുത്തിയില്ല. ആരാധകര്‍ക്ക് ചിത്രം കണ്ട് ഊഹിക്കാനുള്ള അവസരമൊരുക്കുകയാണ് പ്രിയങ്ക.
വലിയ ആഘോഷത്തിനു പോകുന്നെന്ന തലക്കെട്ടില്‍ സഹോദരനായ സിദ്ധാര്‍ഥിനും അമ്മ മധുചോപ്രയ്ക്കുമൊപ്പമുള്ള ചിത്രവും മൂന്നുപേരുടെയും പാസ്‌പോര്‍ട്ടിന്റെ ചിത്രങ്ങളും പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
A post shared by Priyanka Chopra (@priyankachopra) on
സെല്‍ഫി എടുത്തും സൗഹൃദം പങ്കുവച്ചുമൊക്കെ ബോളിവുഡ് താരങ്ങളെല്ലാം ഇപ്പോള്‍ 18-ാമത് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡിന്റെ(ഐഫ) വേദിയെ ചുറ്റിപ്പറ്റിയുണ്ട്. എന്നാല്‍, ഓസ്‌കാര്‍ വേദിയുടെ റെഡ് കാര്‍പ്പറ്റില്‍ സൂപ്പര്‍ സ്‌റ്റൈലിഷായി എത്തിയ പ്രിയങ്കയെ മാത്രം ഐഫവേദിയില്‍ ആരും കണ്ടിട്ടില്ല. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് ഐഫയോട് ബൈ ബൈ പറഞ്ഞതെന്നാണ് സൂചന.
ഷൂട്ടിംഗ് തിരക്കുമായി അമേരിക്കയിലായിരുന്ന പ്രിയങ്ക ജൂലൈ 13നാണ് മടങ്ങിയത്തിയത്. ഹോളിവുഡിലെ തന്റെ മൂന്നാമത്തെ ചിത്രമായ ഇസിന്റ് ഇറ്റ് റൊമാന്റികിന്റെ ഷൂട്ടിംഗ് സെറ്റിലാണ് പ്രയങ്ക. അമേരിക്കന്‍ ടിവി ഷോ ക്വാന്‍ഡികോയിലൂടെയാണ് പ്രിയങ്കയുടെ മുന്നില്‍ ഹോളിവുഡിലേക്കുള്ള വാതില്‍ തുറക്കപ്പെട്ടത്. ഈ ഷോയുടെ മൂന്നാം ഭാഗം ഉടന്‍ ആരംഭിക്കും. പ്രകാശ് ജായുടെ ജയ് ഗംഗാജല്‍ ആണ് പ്രിയങ്ക ഒടുവില്‍ അഭിനയിച്ച ബോളിവുഡ് ചിത്രം.


VIEW ON mathrubhumi.com