കടലില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിച്ച യുവതിക്ക് തിര നല്‍കിയ പണി

ബീച്ചില്‍ ഉല്ലസിക്കാനെത്തി ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തിരയില്‍പെട്ട യുവതിയുടെ വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമിലെ പുതിയ ട്രെന്‍ഡിങ് ടോപിക്ക്.
കടലിന്റെ പശ്ചാത്തലത്തില്‍ ചിത്രമെടുക്കുന്നതിന് വേണ്ടി കടലില്‍ നിന്ന് തിരിഞ്ഞുനിന്നാണ് യുവതി ഫോട്ടോക്ക് പോസ് ചെയ്തത്. കടലില്‍ നിന്ന് തിരിഞ്ഞുനില്‍ക്കുന്നതിനാല്‍ പിറകില്‍ നിന്നും വരുന്ന വലിയ തിരമാല യുവതിയുടെ ശ്രദ്ധയിലും പെട്ടില്ല. ഷാരൂഖ് ഖാനെ പോലെ കൈകള്‍ ഇരുവശത്തേക്കും വിടര്‍ത്തി ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടയില്‍ പിറകില്‍ വന്നിടിച്ച തിരമാലയില്‍ യുവതി മുന്നോട്ട് വീഴുകയായിരുന്നു.
ഓസ്‌ട്രേലിയന്‍ റഗ്ബി പ്ലെയര്‍ ഡാര്‍സി ലസ്സിക്ക് ആണ് തിരമാലയില്‍ പെട്ട് വീഴുന്ന യുവതിയുടെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. യുവതിയുടെ വീഴ്ച കണ്ട് ഡാര്‍സി നിര്‍ത്താതെ ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം..
യുവതി ആരാണെന്നോ ഏതുബീച്ചില്‍ വെച്ചാണ് ഇത് സംഭവിച്ചതെന്നോ വ്യക്തമല്ലെങ്കിലും ഒരാളുടെ വീഴ്ച നല്‍കുന്ന ആനന്ദം ആഘോഷിക്കുകയാണ് ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍


VIEW ON mathrubhumi.com