കരീനയ്ക്ക് കരിഷ്മ നല്‍കിയ പിറന്നാള്‍ സമ്മാനം

രീനയുടെ പിറന്നാള്‍ ദിനത്തില്‍ ചേച്ചി കരിഷ്മ നല്‍കിയ പിറന്നാള്‍ ആശംസയാണ് സമൂഹമാധ്യമങ്ങളിലെ ഏറ്റവും പുതിയ ചര്‍ച്ച. ഇരുവരുടെയും കുട്ടിക്കാലത്തുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് പ്രിയപ്പെട്ട 'ബേബോ'യ്ക്ക് ചേച്ചി നല്‍കിയ ആശംസകള്‍ വെര്‍ച്വല്‍ ലോകം ഏറ്റുപിടിച്ച മട്ടാണ്. പോസ്റ്റ് ചെയ്ത് രണ്ടുമണിക്കൂറുകള്‍ക്കുള്ളില്‍ നാല്‍പതിനായിരത്തിലധികം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
'എന്റെ പ്രിയപ്പെട്ട അനിയത്തിക്കുട്ടിക്ക് ഏറ്റവും അടുത്ത കൂട്ടുകാരിക്ക് പിറന്നാള്‍ ആശംസകള്‍' എന്നെഴുതിയ കുറിപ്പോടെയാണ് കരിഷ്മ കുട്ടിക്കാലത്തുള്ള ഇരുവരുടെയും ചിത്രം പങ്കുവെച്ചിരിക്കുന്നത്.
2000-ത്തില്‍ ജെ.പി.ദത്ത സംവിധാനം ചെയ്ത റെഫ്യൂജിയിലൂടെയാണ് കരീന ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. കരീനയുടെ 37-ാം പിറന്നാളാണ് ഇന്ന്.
photo courtecy: instagram


VIEW ON mathrubhumi.com