3.2 കിലോമീറ്റര്‍ നീളമുള്ള സാരിയണിഞ്ഞ് വധു: പത്ത് വര്‍ഷം തടവ്ശിക്ഷയ്ക്ക് സാധ്യത

വിവാഹത്തിന് വ്യത്യസ്തമായി അണിഞ്ഞൊരുങ്ങാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമില്ല. ഇങ്ങനെ വിവാഹത്തിന് വ്യത്യസ്തയായി വസ്ത്രം ധരിച്ച് ഒടുവില്‍ പുലിവാൽ പിടിച്ചിരിക്കുകയാണ് ഒരു ശ്രീലങ്കൻ വധു. കൊളംബോയിലാണ് സംഭവം. വധുവിനെതിരെ അന്വേഷണം നടക്കുകയാണ്.
3.2 കിലോമീറ്റര്‍ നീളമുള്ള സാരി അണിഞ്ഞെത്തിയാണ് വധു വ്യത്യസ്തയാകാന്‍ ശ്രമിച്ചത്. ഇതിലെന്താണ് തെറ്റ് എന്നല്ലേ. സാരിയ്ക്ക് നീളം കൂടിയത് കൊണ്ട് തന്നെ 100 സ്‌കൂള്‍ കുട്ടികളെയാണ് സാരിയുടെ മുന്താണി പിടിക്കാന്‍ നിയോഗിച്ചത്.
കാൻഡി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ മൊത്തം 250 കുട്ടികളാണ് വിവാഹത്തില്‍ പങ്കെടുത്തത്. ബാക്കി കുട്ടികളെ വധുവിന്റെ ഫ്‌ളവര്‍ ഗേളായും നിയോഗിച്ചു. മെയില്‍ റോഡിലൂടെയായിരുന്നു വധു വിവാഹ വേദിയിലേക്കെത്തിയത്.
കിലോമീറ്ററുകള്‍ നീളത്തിലുള്ള സാരിയുടെ തുമ്പ് പിടിച്ച് കുട്ടികള്‍ പൊരിവെയിലത്ത് റോഡിലൂടെ നടന്നു. മാത്രമല്ല സ്‌കൂള്‍ സമയത്താണ് കുട്ടികളെ വിവാഹചടങ്ങുകളില്‍ പങ്കെടുപ്പിച്ചത്. സംഭവം വിവാദമായതോടെ ദേശീയ ശിശു സംരക്ഷണ സമിതി (NCPA) അന്വേഷണം ആരംഭിച്ചു. കുറ്റം തെളിഞ്ഞാല്‍ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.


VIEW ON mathrubhumi.com