പെണ്ണേ ഈ വാച്ചുകള്‍ നിനക്കായ്

By: ശ്രീലക്ഷമി മേനോന്‍
ണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ഫാഷന്‍ രംഗത്ത് മാറ്റങ്ങള്‍ വന്ന് കൊണ്ടിരിക്കുന്നത്. വസ്ത്രങ്ങളില്‍, ബാഗുകളില്‍ , ആഭരണങ്ങളില്‍ തുടങ്ങി എല്ലാത്തിലും മാറ്റങ്ങള്‍. പണ്ട് ഫാഷനായിരുന്ന ചിലത് ഇന്ന് കാണാന്‍ പോലുമില്ല. എന്നാല്‍ അന്നും ഇന്നും സ്വര്‍ണാഭരണങ്ങളേക്കാളും കുപ്പിവളകളെക്കാളും ഒക്കെ പ്രിയപ്പെട്ടതും വിലപിടിപ്പുള്ളതുമായി പെണ്‍കുട്ടികൾ കൊണ്ടുനടന്നിരുന്ന ഒരു ആഭരണമുണ്ട്. മെലിഞ്ഞു കൊല്ലുന്നേനെയുള്ള സുന്ദരി വാച്ച്. കയ്യില്‍ വാച്ച് കെട്ടുന്നത് അഹങ്കാരമായി കൊണ്ട് നടന്നിരുന്നു പെണ്‍കുട്ടികള്‍.
ആഡംബരത്തിന്റെയും പ്രൗഢിയുടെയും അന്തസ്സിന്റേയും വ്യക്തിത്വത്തിന്റെയുമൊക്കെ അടയാളമായിരുന്നു അതവള്‍ക്ക്. കറുപ്പ് നിറത്തിലുള്ള ലെതര്‍ സ്ട്രാപ്പുള്ള വാച്ചുകളായിരുന്നു അന്ന് മിക്കവരുടെയും കയ്യിലുണ്ടായിരുന്നത്. വളരെ ചെറിയ സ്ട്രാപ്പും അത്രതന്നെ ചെറിയ ഡയലോടും കൂടിയവ. ബ്രാന്‍ഡ് അല്ല വാച്ച് തന്നെയായിരുന്നു അന്ന് മുഖ്യം. എച്ച്. എം.ടി, ടൈറ്റന്‍, ടൈമെക്സ് എന്നീ പ്രമുഖ ബ്രാന്‍ഡുകളുടെ ലെതര്‍ വാച്ചുകള്‍ പെണ്‍മനസുകള്‍ കവര്‍ന്നപ്പോള്‍ വിരുന്ന് വന്ന റാഡോ, സീക്കോ എന്നീ വമ്പന്മാരുടെ ചെയിന്‍ വാച്ചുകള്‍ ആഡംബരത്തിന്റെ പര്യായമായി.
പിന്നീടങ്ങോട്ട് മാറ്റങ്ങളായിരുന്നു വാച്ചുകളുടെ ഫാഷനില്‍ കണ്ടത്. സ്ട്രാപ്പിലും ചെയ്നിലും വന്ന മാറ്റങ്ങള്‍ക്ക് പുറമെ ഡയലിലും മോഡിലും വന്നു മാറ്റങ്ങള്‍. ആണ്‍-പെണ്‍ ഭേദമില്ലാതെ ആര്‍ക്കും ഉപയോഗിക്കാവുന്ന തരം വാച്ചുകള്‍. ലെതര്‍, സ്റ്റീല്‍, റബ്ബര്‍,ഡിജിറ്റല്‍, പ്ലാറ്റിനം വാച്ചുകള്‍ തുടങ്ങി ആകര്‍ഷകങ്ങളായ വിവിധതരം വാച്ചുകളാണിന്ന് വിപണിയിലുണ്ട്. സമയം നോക്കാന്‍ മാത്രം വാച്ച് അണിഞ്ഞിരുന്ന കാലമൊക്കെ പോയി. ഇന്ന് വാച്ചുകള്‍ ഫാഷന്‍ സ്റ്റേറ്റ്‌മെന്റ്‌റ് ആഭരങ്ങളിലൊന്നായാണ് കരുതിപ്പോരുന്നത്. അതിനാല്‍ തന്നെ തന്റെ വാച്ച് ശേഖരത്തില്‍ പെണ്‍കൊടികള്‍ ചേര്‍ക്കേണ്ട വിവിധ തരം വാച്ചുകള്‍ പരിചയപ്പെടാം
  • സ്‌പോര്‍ട്‌സ് വാച്ച്
pic courtesy : amazon.in
വലിയ സ്ട്രാപ്പും വലിയ ഡയലോടും കൂടിയ ഇത്തരം വാച്ചുകള്‍ ആണ്‍പിള്ളേര്‍ക്കുള്ളതാണെന്ന ധാരണ തിരുത്തിക്കുറിച്ച് കൊണ്ടാണ് പെണ്‍കുട്ടികളുടെ കയ്യിലും ഇന്ന് സാധാരണയായി ഇവ കാണുന്നത്. ഒരു കാഷ്വല്‍ ജീന്‍സിനും ഷര്‍ട്ടിനുമൊപ്പവും ട്രാക്ക് സ്യൂട്ടിനും ടൈറ്റ്സിനും ഒപ്പവും സ്‌പോര്‍ട്‌സ് വാച്ച് ധരിച്ചാല്‍ കിട്ടുന്ന ബോള്‍ഡ്‌നെസ്സ് ഉണ്ടല്ലോ അതൊന്ന് വേറെ തന്നെയാ. കൂടെ ഒരു ജോഡി സ്‌നീക്കേഴ്‌സ് കൂടിയുണ്ടെങ്കില്‍ പൊളിച്ചു. ജിമ്മിൽ പോകുമ്പോൾ, ട്രെക്കിങ്ങിന് പോകുമ്പോഴോ, വെറുതെ ഫ്രണ്ട്‌സുമായി കറങ്ങാന്‍ പോകുമ്പോഴോ ഒക്കെ ഇതണിയാം. ഹാര്‍ട്ട് റേറ്റ് അളക്കാന്‍ പറ്റുന്ന സ്‌പോര്‍ട്‌സ് വാച്ച് സ്വിമ്മിങ്, ജോഗിങ്ങ് ഒക്കെ ചെയ്യുമ്പോള്‍ നല്ലൊരു പാര്‍ട്ണര്‍ ആണ. ലൈറ്റ് വെയ്റ്റ് ആണെന്നതിന് പുറമേ വാട്ടര്‍ റെസിസ്റ്റന്റ്, ലാപ് ടൈമര്‍ , കോമ്പസ് തുടങ്ങി നിരവധി ഫീച്ചറുകളും ഇത്തരം വാച്ചുകളിലുണ്ട്.
  • ലെതര്‍ വാച്ചുകള്‍
pic courtesy ; amazon.in
അന്നും ഇന്നും വാച്ചുകളിലെ താരണമാണ് ലെതര്‍ സ്ട്രാപ്പ് ഉള്ള വാച്ചുകള്‍. ഒരു ഡെയ്‌ലി വെയര്‍ എന്ന ഗണത്തില്‍ പെടുത്താന്‍ കഴിയുന്ന ഇത്തരം വാച്ചുകള്‍ ഓഫീസില്‍ പോകുമ്പോഴോ, മീറ്റിങ്ങുകളില്‍ പങ്കെടുക്കുമ്പോഴോ, പുറത്ത് പോകുമ്പോഴോ ഒക്കെ ധരിക്കാന്‍ കഴിയുമെന്ന സ്‌റ്റേറ്റമെന്റ് വാച്ചാണ്. പല നിറത്തിലുള്ള സ്ട്രാപ്പുകളില്‍ വരുന്ന ഇത്തരം വാച്ചുകള്‍ വസ്ത്രങ്ങളുടെ നിറത്തിന് മാച്ച് ചെയ്തും അണിയാം.
  • മെറ്റല്‍ ബെല്‍റ്റ് വാച്ച്
pic credit : amazon.in, tissotwatches.com
വ്യക്തിത്വത്തിന്റെ അടയാളമായാണ് സ്‌റ്റൈന്‍ലെസ്സ് സ്റ്റീല്‍ ചെയിനോട് കൂടി വരുന്ന മെറ്റല്‍ വാച്ചുകള്‍ കണക്കാക്കുന്നത്. വെള്ളി, പിച്ചള, ഗോള്‍ഡ് കവറിങ്ങുകളിൽ വരുന്ന ഇത്തരം വാച്ചുകള്‍ കോൺഫിഡന്‍സിന്റെ അടയാളം കൂടിയാണ്. റോസ് ഗോള്‍ഡ് നിറത്തില്‍ വരുന്ന മെറ്റല്‍ വാച്ചിനാണ് ഏറെ പ്രിയം. എത്‌നിക് ഡ്രെസ്സുകളുടെ കൂടെ നല്ലൊരു കോമ്പിനേഷനാണ് ഈ വാച്ചുകള്‍ .
  • ബ്രേസ്​ലെറ്റ് വാച്ചുകള്‍
pic credit : amazon.in
വളരെ ലളിതമായ ബ്രേസ്​ലെറ്റ് വാച്ചുകള്‍ കൈകള്‍ക്ക് അഴകാണ്. വിശേഷാവസരങ്ങള്‍ക്ക് ഒരുങ്ങുമ്പോള്‍ ഇത്തരം വാച്ച് ഒരലങ്കാരം തന്നെയാണ്. ഗോള്‍ഡ്, സില്‍വര്‍ തുടങ്ങി പല ഷെയ്​ഡുകളില്‍ ഇത്തരം വാച്ചുകള്‍ ഇന്ന് ലഭ്യമാണ്.
  • ബാംഗിള്‍ വാച്ച്
pic credit : amazon.in
വള പോലെ കയ്യിലണിയാവുന്ന ബാങ്കിള്‍ വാച്ചുകള്‍ ആഘോഷാവസരങ്ങള്‍ക്ക് നല്ലൊരു ആഭരണം കൂടിയാണ്. സാരി, ലാച്ച തുടങ്ങിയ ഒക്കേഷണല്‍ വെയറുകളുടെ കൂടെ അണിയാന്‍ നല്ലൊരു ആക്സസ്സറി ആണ് കല്ലുകളും മുത്തുകളും പതിപ്പിച്ച ഇത്തരം വാച്ചുകള്‍. ഡയമണ്ട് വരെ പതിപ്പിച്ച ബാങ്കിള്‍ വാച്ചുകള്‍ ലഭ്യമാണ്. മാത്രമല്ല ബാന്‍ഡിലും ഡയലിലും നിരവധി ഓപ്ഷനുകളും ലഭ്യമാണ.
ടൈറ്റന്‍, ഫാസ്റ്റ് ട്രാക്ക്, റോളക്‌സ്, സ്വാച്ച്, ടൈമെക്‌സ്, പ്യൂമ, ടോമി ഹില്‍ഫിഗര്‍, റാഡോ തുടങ്ങി നിരവധി ബ്രാന്‍ഡുകളുടെ എസ്‌ക്ലൂസിവ് വാച്ചുകളുടെ ശേഖരം ഇന്ന് എല്ലായിടത്തുമുണ്ട്. അപ്പോള്‍ ഇനി കളക്ഷന്‍ തുടങ്ങിക്കോളൂ. എന്തിന് കുറയ്ക്കണം ഓരോ അവസരത്തിനുമായി ഓരോ വാച്ചുകള്‍ തന്നെയായിക്കോട്ടെ.
കടപ്പാട് : fashionlady.in


VIEW ON mathrubhumi.com


READ MORE WOMEN STORIES: