അടിമുടി മാറുകയാണ് അടിപ്പാവാടകൾ

ത്രയൊക്കെ ഫാഷന്‍ കോണ്‍ഷ്യസ് ആണെന്ന് പറഞ്ഞാലും അടിവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ മലയാളി സ്ത്രീകള്‍ പൊതുവെ അജ്ഞരാണ്. ശരിയായ അളവ് പോലും അറിയാത്ത ഒരുപാടു സ്ത്രീകള്‍ ചുറ്റുമുണ്ട്. ഇതിനൊരു ബോധവത്കരണമെന്നോണം ശരിയായ അളവിലുള്ള അടിവസ്ത്രം എങ്ങനെ തിരഞ്ഞെടുക്കണമെന്നും, എങ്ങനെ ധരിക്കണമെന്നുമൊക്കെ കാണിക്കുന്ന ധാരാളം ട്യൂട്ടോറിയലുകള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഇതിന് പിന്നാലെയാണ് ചില പ്രമുഖ ബ്രാന്‍ഡുകള്‍ അടിവസ്ത്രങ്ങളെ പുതിയ രീതിയില്‍ അവതരിപ്പിക്കുന്നത്.
സാരിക്കൊപ്പം അണിയുന്ന പരമ്പരാഗത അടിപ്പാവാടയെ ഒന്ന് ഉടച്ചുവാര്‍ത്ത് മെര്‍മെയ്ഡ് പെറ്റിക്കോട്ട് എന്ന പുതിയ വസ്ത്രമാക്കി അവതരിപ്പിച്ച് കൊണ്ട് രാജ്യത്തെ പ്രമുഖ അടിവസ്ത്ര ഓണ്‍ലൈന്‍ വിപണന കമ്പനി ആയ സിവാമി ഡോട്ട് കോം രംഗത്ത് വന്നിരിക്കുകയാണ്.ശരീരത്തിന് നല്ല ഘടന നല്‍കുന്ന ഷെയ്പ്പ്​വെയറും അടിപ്പാവാടയും കൂടി മിക്‌സ് ചെയ്താണ് മെര്‍മെയ്ഡ് പെറ്റിക്കോട്ടിന്റെ രൂപഘടന. സംഭവം കമ്പനി പുറത്തിറക്കിയത് 2013ലാണ്. അന്ന് രണ്ടാഴ്ചക്കുള്ളില്‍ പതിനായിരത്തിലധികം എണ്ണം വിറ്റുപോയ മെര്‍മെയ്ഡ് പെറ്റിക്കോട്ടിന് ഇന്നും ആവശ്യക്കാര്‍ ഏറെയാണ്.
സ്‌കര്‍ട്ടുകളില്‍ ഫിഷ് കട്ട് എന്ന് പറയുന്നത് പോലെയാണ് ഇതിന്റെയും രൂപഘടന. മത്സ്യ കന്യകമാരുടെ വാല്‍ഭാഗം പോലെ തോന്നിക്കുന്ന ഷെയ്പ് ഉള്ളതിനാലാണ് മെര്‍മെയ്ഡ് പെറ്റിക്കോട്ടെന്ന് പേര് നല്‍കിയിരിക്കുന്നത്.
ഇന്ന് രാജ്യത്തു സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ വിറ്റ് പോകുന്ന ഒരു ഇനമാണ് ഷെയ്പ്​വെയറുകള്‍. ആരും കൊതിക്കുന്ന അംഗലാവണ്യം നേടാന്‍ ആഗ്രഹിക്കുന്ന തരുണി മണികള്‍ കൂടി വരികയാണ് ഇന്ത്യയില്‍. ജിമ്മില്‍ പോയും ഡയറ്റിങ് ചെയ്തും സീറോ ഫിഗറിലെത്താന്‍ ശ്രമിക്കുന്നതിനോടപ്പം ഏതു വസ്ത്രത്തിലും ഫിഗര്‍ കാത്ത് സൂക്ഷിക്കാന്‍ മിക്കവരും ഷെയ്പ്​വെയറുകളെ ആശ്രയിക്കുന്നുണ്ട്. വെസ്റ്റേണ്‍ ഡ്രെസ്സുകള്‍, ചുരിദാര്‍ തുടങ്ങിയയവയുടെ കൂടെ അണിയാന്‍ പാകത്തിലുള്ള ഷേപ്പ് വെയറുകള്‍ ഇന്ന് ലഭ്യമാണെങ്കിലും ഇന്ത്യയുടെ പരമ്പരാഗത വസ്ത്രമായ സാരിയുടെ കൂടെ അണിയാന്‍ പാകത്തിലുള്ള ഒന്ന് ലഭ്യമായിരുന്നില്ല.
ഓവല്‍ ആകൃതിയിലാണ് ഇതിന്റെ ഘടന. അരക്കെട്ടിന്റെ വണ്ണം കൂടുതലുള്ള സ്ത്രീകള്‍ക്ക് ഈ പെറ്റിക്കോട്ട് അരക്കെട്ടിനെ നല്ല ഷേപ്പില്‍ നിര്‍ത്താന്‍ സഹായിക്കും. മാത്രമല്ല ഇലാസ്റ്റിക് വെയ്സ്റ്റ് ബാന്‍ഡ് നല്‍കിയത് കൊണ്ട് എത്ര ഭാരമുള്ള സാരിയാണെങ്കിലും ഒരു അനക്കവും തട്ടാതെ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നു. താഴെ സ്ലിറ്റ് നല്‍കിയത് കൊണ്ട് നടക്കാനും പ്രയാസങ്ങളില്ല. നിലവില്‍ ഓണ്‍ലൈന്‍ മുഖേനെ ഇത് ഉപഭോക്താക്കളിലേക്കെത്തുന്നത്.
courtesy :swirlster.ndtv.com


VIEW ON mathrubhumi.com


READ MORE WOMEN STORIES: