വാളന്‍ പുളിയും മുടിയും തമ്മില്‍

മുടിയുടെ ആരോഗ്യപ്രശ്‌നത്തിനു പരിഹാരമായി ലോകത്തുള്ള മിക്കതും പരീക്ഷിച്ച് മടുത്തവരാണ് നമ്മളില്‍ പലരും. വിപണിയില്‍ കിട്ടുന്ന പലതും തല മാത്രമല്ല പോക്കറ്റും കാലിയാക്കുന്നതാണെന്നാണ് അനുഭവജ്ഞരുടെ സാക്ഷ്യം. മുടിവളരാനുള്ള ധാരാളം പൊടിക്കൈകള്‍ അടുക്കളയില്‍ തന്നെയുണ്ട്.
മുടിയുടെ ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് വാളന്‍പുളി
  • അല്‍പം വാളന്‍ പുളിയെടുത്ത് വെള്ളത്തിലിട്ട് കുതിര്‍ത്തി പള്‍പ്പെടുത്ത്, തേനില്‍ ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിച്ചാല്‍ മുടിയുടെ വരള്‍ച്ചമാറി മുടി വെട്ടിത്തിളങ്ങും
  • പുളിയും തൈരും ചേര്‍ത്ത മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ച് പത്ത് മിനിട്ടിനകം കഴുകി കളയുക. താരന്‍ പമ്പ കടക്കും
  • വാളന്‍ പുളിയും വെളിച്ചെണ്ണയും യോജിപ്പിച്ച് മുടിയില്‍ തേച്ച് പിടിപ്പിച്ചാല്‍ മുടി പെട്ടെന്ന് വളരും.
  • വാളന്‍ പുളി മുടിയുടെ അറ്റത്ത് തേച്ച് പിടിപ്പിച്ചാല്‍ മുടിയുടെ അറ്റം പിളരുന്നത് പരിധിവരെ ഒഴിവാക്കാം
  • ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും വാളന്‍പുളി തലയില്‍ തേച്ച് പിടിപ്പിച്ചാല്‍ അകാല നരമാറും.
  • ഇനി കറിയ്ക്ക് പുളി പിഴിയുമ്പോള്‍ അല്‍പം തലയില്‍ തേക്കാന്‍ കൂടി മാറ്റിവച്ചോളു...


VIEW ON mathrubhumi.com


READ MORE WOMEN STORIES: