സൂര്യയെ ഞെട്ടിച്ച സഞ്ജുവിന്റെ ആ വാക്കുകൾ, ഇങ്ങനെയുമുണ്ടോ മനുഷ്യരെന്ന് മുൻ നായകൻ

സൂര്യകുമാർ യാദവിന്റെ അന്നത്തെ ആ പരിഹാസച്ചിരി ഓർമയുണ്ടാകും ആരാധകർക്ക്. ടി20 ലോകകപ്പ് നടന്നുകൊണ്ടിരിക്കുന്ന വേളയിലാണ് . സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അൽപ്പം പരിഹാസം കലർന്ന് സൂര്യ പറഞ്ഞതിങ്ങനെയാണ്, അഭിഷേകിന് പകരമായി സഞ്ജുവിനെ ഉൾപ്പെടുത്തണമെന്നാണോ നിങ്ങൾ പറയുന്നത്?. മൂന്നാം നമ്പറിലെ സഞ്ജുവിന്റെ സാധ്യതയെക്കുറിച്ച് മാധ്യമപ്രവർത്തകൻ ഓർമിപ്പിച്ചപ്പോൾ സൂര്യ വീണ്ടും ചിരിച്ചു. തിലകിന് പകരം അദ്ദേഹത്തെ കളിപ്പിക്കണമെന്നാണോ നിങ്ങൾ പറയുന്നതെന്നായി മറുചോദ്യം. പിന്നെ നടന്നതിനൊക്കെയും ലോകം സാക്ഷിയാണ്. സഞ്ജു ടീമിൽ തിരിച്ചെത്തിയതും ടി20 ലോകകപ്പിലെ തന്നെ താരമായി മാറിയതും ചരിത്രം.

Content Highlights: Suryakumar Yadav’s old remarks about Sanju Samson’s place in Team India have resurfaced.During the T20 World Cup, SKY questioned whether Sanju should replace Abhishek Sharma or Tilak Varma in the playing XI.Sanju Samson later made a strong comeback and established himself as a key T20 player for India.