രക്ഷകനായി ഇനി മിശിഹയെത്തില്ല, പുതിയ പദ്ധതി വേണം അർജന്റീനയ്ക്ക്
ഒടുക്കം ഫുട്ബോൾ പ്രേമികളുടെ ഉള്ളുലച്ച ആ പ്രഖ്യാപനമെത്തി. ഇനി അർജന്റീനയ്ക്കായി കളിക്കില്ലെന്ന് ലയണൽ മെസ്സി പ്രഖ്യാപിച്ചു. വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചാണ് ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നതായി മെസ്സി അറിയിച്ചത്. ഇനി മെസ്സിയില്ലാതെയായിരിക്കും അർജന്റീന വരാനിരിക്കുന്ന ടൂർണമെന്റുകളെയെല്ലാം നേരിടുക. മെസ്സിയുടെ അഭാവം എങ്ങനെയായിരിക്കും അർജന്റീനയെ ബാധിക്കുക? തളർന്നിരിക്കുമ്പോൾ സഹതാരങ്ങളെ കൈപ്പിടിച്ച് കയറ്റാൻ, തോൽവിയുടെ വക്കിൽ നിന്ന് ടീമിനെ രക്ഷിക്കാൻ, മിശിഹയായി അവതരിക്കാൻ ആ പത്താം നമ്പറുകാരനുണ്ടാവില്ല. മെസ്സിയുടെ വലിയ ശൂന്യത ടീം എങ്ങനെ മറികടക്കും. ഫ്രാങ്കോ മസ്റ്റാന്റുവാനോ, നിക്കോ പാസ്, ഹൂലിയൻ അൽവാരസ്, അലഹാൻഡ്രോ ഗർണാച്ചോ, കിക്കി റാമോസ് തുടങ്ങി ഒട്ടേറെ യുവതാരങ്ങൾ അർജന്റീനയ്ക്കുണ്ട്. ഇവരിൽ ആരാകും മെസ്സിയുടെ പകരക്കാരൻ? ടീമിന്റെ പുതിയ പദ്ധതികളെന്തായിരിക്കും?
Content Highlights: argentina-after-messi-who-will-replace-lionel-messi