മൂന്ന് ഫൈനൽ; ലോകകപ്പിൽ മുത്തമിടാനാകാതെ ഇതിഹാസത്തിന്റെ മടക്കം
ന്യൂസിലൻഡിന് ഇനി ആ റൺ ഫാക്ടറി ഇല്ല. ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരുടെ എല്ലാം ഇഷ്ടം നേടിയ ആ ‘വൻമതിൽ’ കെയിൻ വില്യംസൺ വിരമിച്ചു. ക്രിക്കറ്റ് സമ്മാനിച്ച ഏറ്റവും മികച്ച ജന്റിൽമാൻ. സുന്ദരമായ കവർ, സ്‌ട്രെയിറ്റ് ഡ്രൈവുകളിലൂടെയും അപാരമായ ടൈമിങ് ഷോട്ടുകളിലൂടെയും കളിയഴകിന്റെയും കോപ്പിബുക്ക് സ്റ്റൈലിന്റെയും ഉടമയാണ് കളിനിർത്തുന്നത്. വിചിത്രമായ കളിനിയമം ക്രൂരത കാട്ടിയ 2019 ലെ ഫൈനൽ അടക്കം മൂന്ന് ലോകകപ്പ് ഫൈനൽ കളിച്ചിട്ടും ആ കിരീടത്തിൽ മുത്തമിടാനാകാത്ത നഷ്ടബോധം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടിക്കൊടുത്ത നായകൻ. വില്യംസൺ ഇല്ലാത്ത കിവികൾക്ക് ഫേവറിറ്റുകളാകാനാകുമോ?
