പെൺകുട്ടിയെ കളിപ്പിച്ചിട്ട് എന്ത് നേടാനെന്ന് പരിഹാസം, ചരിത്രത്തിന്റെ കണക്കുപുസ്തകത്തിലെ മറുപടി

‘ഇന്ത്യൻ ടീമിനായി എല്ലാം നൽകി, എന്റെ രക്തവും വിയർപ്പും സമയവും എല്ലാം. എന്റെ വ്യക്തിപരമായ പ്രകടനവും സ്വന്തം വളർച്ചയുമെല്ലാം മാറ്റിവെക്കേണ്ടി വന്ന നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്, കാരണം ടീം ഒന്നാമതായിരിക്കണമെന്ന് ഞാൻ വിശ്വസിച്ചു. ഇന്ന് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പടിയിറങ്ങുകയാണ്. എല്ലാവർക്കും നന്ദി...’, സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച ആ കുറിപ്പിൽ എല്ലാമുണ്ടായിരുന്നു. ഒരു പതിറ്റാണ്ടോളം ഇന്ത്യൻ ടീമിന്റെ നെടുംതൂണായി മുന്നിൽ നിന്ന ഹർമൻപ്രീത് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പടിയിറങ്ങുമ്പോൾ ഓർമകളിൽ നിറയുന്നത്രയും സമ്മോഹനമായ നിമിഷങ്ങളാണ്. ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ തന്നെ ജാതകം മാറ്റിയെഴുതിയാണ് അവർ ഒഴിയുന്നത്.

Content Highlights: Harmanpreet Kaur steps down as India women’s cricket captain after a decade of immense contribution, leaving behind defining moments that transformed the journey and stature of Indian women’s cricket.