മൂത്രമൊഴിക്കാനും ഇരിക്കാനും അവകാശമില്ലാത്ത സ്ത്രീതൊഴിലാളികള്‍ ഇപ്പോഴുമുണ്ട് - വിജി പെണ്‍കൂട്ട്
സ്ത്രീ തൊഴിലാളികള്‍ക്ക് മൂത്രപ്പുര വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മിഠായി തെരുവില്‍ നടന്ന സമരമാണ് ഫ്രീഡം ഫൈറ്റ് എന്ന സിനിമയിലെ അസംഘടിതര്‍ എന്ന ചിത്രത്തിന്റെ പ്രമേയം. അന്ന് പോരാട്ടത്തിന് നേതൃത്വം കൊടുത്ത വിജി പെണ്‍കൂട്ട് തന്നെയാണ് സിനിമയിലും അതേ കഥാപാത്രത്തെ അവതരിപ്പിച്ചത്. സമരത്തെ തുടര്‍ന്ന് കോഴിക്കോട്ടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആയെങ്കിലും മറ്റ് ജില്ലകളിലെ തൊഴിലാളികള്‍ ഇതേ പ്രശ്‌നങ്ങള്‍ ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്ന് വിജി പറയുന്നു. ഇരുന്ന് ജോലി ചെയ്യാനുള്ള അവകാശം, തുല്യ ജോലിയ്ക്ക് തുല്യവേതനം തുടങ്ങി സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുംവരെ സമരങ്ങള്‍ തുടരുമെന്നും വിജി പറയുന്നു
Content Highlights: women's right to toilet facilities still remain as a fake promise