ഏഴ് മരം കൊണ്ട് തീര്‍ത്തൊരു ഗിറ്റാര്‍; ഇത് വിജിത്തിന്റെ സപ്തസ്വര വിസ്മയം
തച്ചുശാസ്ത്രവും സംഗീതവും ഒന്നിച്ചപ്പോള്‍ വിജിത്ത് ലാലിന്റെ കരവിരുതില്‍ പിറന്നത് ഏഴ് മരങ്ങളില്‍ തീര്‍ത്ത ഗിറ്റാര്‍. കുലത്തൊഴിലിനൊപ്പം സര്‍ഗാത്മകത കൂടി ചേര്‍ന്നപ്പോള്‍ വിജിത്ത് ലാല്‍ മരങ്ങളില്‍ വിസ്മയം തീര്‍ത്തു. കഴിഞ്ഞ 25 വര്‍ഷമായി മരപ്പണി ജോലി ചെയ്യുകയാണ് കോഴിക്കോട് നല്ലളം സ്വദേശിയായ
വിജിത്ത്. ഇദ്ദേഹം നിര്‍മ്മിക്കുന്ന ശില്‍പങ്ങള്‍, രൂപങ്ങള്‍, സംഗീതോപകരണങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം വിദേശത്ത് നിന്ന് വരെ ആവശ്യക്കാരെത്തുന്നുണ്ട്.
ഏഴ് മരങ്ങളുടെ തടികളില്‍ തീര്‍ത്ത ഗിറ്റാറാണ് ഇപ്പോഴത്തെ താരം. ചെറുപ്പം മുതലേ സംഗീതവും കൂടെ കൊണ്ടുനടക്കുന്ന
വിജിത്ത്ന് സ്വന്തമായി ഗിറ്റാര്‍ വേണമെന്ന ആഗ്രഹത്തില്‍ നിന്നാണ് വ്യത്യസ്തമായ ഒരാശയം പിറവിയെടുക്കുന്നത്. ഗിറ്റാര്‍ കൂടാതെ മറ്റ് സംഗീതോപകരണങ്ങളും വിജിത്ത് ലാല്‍ അനായാസം നിര്‍മ്മിക്കും. എല്ലാം സ്വയം പഠിച്ചെടുത്തവ