ശാന്തമായി തെളിഞ്ഞൊഴുകുന്ന, നട്ടുച്ചയ്ക്കും കുളിരുപകരുന്ന കോഴിപ്പാറ വെള്ളച്ചാട്ടം

Throwback | കണ്ണാടി പോലെ തെളിഞ്ഞൊഴുകി രൗദ്രഭാവങ്ങളില്ലാതെ പ്രകൃതിയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് കോഴിപ്പാറയിലുള്ളത്. മലപ്പുറം ജില്ലയുടെ വടക്കുകിഴക്കേ അതിര്‍ത്തിയിലായി സൈലന്റ് വാലി ദേശീയോദ്യാനത്തിനടുത്ത് കക്കാടംപൊയിലിലാണ് കോഴിപ്പാറ വെള്ളച്ചാട്ടം. ഇരുവശത്തും നിരപ്പായ പാറയും മരത്തണലുമുള്ള ഇവിടം സഞ്ചാരികള്‍ക്ക് ആഘോഷിക്കാനും കൂടിയിരുന്ന സൊറപറയാനുമുള്ള ഇടമൊരുക്കുന്നു.

Content Highlights: kozhippara waterfalls, vacation travel spots kerala, malappuram, silent valley, kakkadampoyil