ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ വ്യത്യസ്തനാണ് TVS iQube S | Auto Drive
ഇന്ത്യയില്‍ എത്തിയിട്ടുള്ള എണ്ണം പറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ വ്യത്യസ്തനാണ് ടി.വി.എസിന്റെ ഐക്യൂബ് എന്ന മോഡല്‍. ഒറ്റനോട്ടത്തില്‍ ഇലക്ട്രിക് സ്‌കൂട്ടറാണെന്ന് ആരും പറയില്ല. എന്നാല്‍, ഒരു ഇലക്ട്രിക് സ്‌കൂട്ടറിന് വേണ്ട എല്ലാം ഈ വാഹനത്തില്‍ ചിട്ടയായി നല്‍കിയിട്ടുമുണ്ട്.
ആദ്യ വരവില്‍ 80 കിലോമീറ്ററായിരുന്നു റേഞ്ച് എങ്കില്‍ എസ് ആയതോടെ ഇത് 100 വരെയായി ഉയര്‍ന്നിട്ടുണ്ട്. 17.78 സെന്റിമീറ്റര്‍ ടി.എഫ്.ടി. സ്‌ക്രീന്‍, മികച്ച പവര്‍, റിവേഴ്‌സ്-ഫോര്‍വേഡ് മോഡുകള്‍ എന്നിവയ്‌ക്കൊപ്പം അല്‍പ്പം സ്‌പെഷ്യലായാണ് ഐക്യൂബ് എസ് എത്തിയിട്ടുള്ളത്. രണ്ട് മോഡുകള്‍ നല്‍കിയിട്ടുള്ള ഈ സ്‌കൂട്ടര്‍ ഇക്കോ മോഡല്‍ 100 കിലോമീറ്ററും സ്‌പോര്‍ട്‌സ് മോഡില്‍ 75 കിലോമീറ്ററും റേഞ്ചും ഉറപ്പാക്കിയിട്ടുണ്ട്. ഐക്യുബ് ഇലക്ട്രിക്കില്‍ വേറെയുമുണ്ട് പ്രത്യേകതകള്‍.
Content Highlights: TVS iQube S, Auto Drive, malayalam review,electric scooter