ചാറ്റൽ മഴ പെയ്യിക്കുന്ന വെള്ളച്ചാട്ടവും കവിതമൂളുന്ന കാടും; കുന്നോളമുണ്ട് അതിരപ്പിള്ളിയിലെ കാഴ്ചകൾ
Throwback | വെള്ളച്ചാട്ടം പെയ്യിക്കുന്ന ചാറ്റൽ മഴ നനഞ്ഞിട്ടുണ്ടോ? പാറക്കെട്ടിൽ തട്ടി ചിന്നിച്ചിതറുന്ന വെള്ളത്തിന്റെ നുരകൾ ചാറ്റലാകുന്ന ആ സുഖം അനുഭവിച്ചുതന്നെ അറിയണം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ എത്തിയാൽ അറിയാം പ്രകൃതിയുടെ ഈ മായാജാലം. തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തിലാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. ഏതാണ്ട് 24 മീ. ഉയരത്തിൽ നിന്നും താഴേക്കുപതിക്കുന്ന ഈ വെള്ളച്ചാട്ടം ചാലക്കുടിപ്പുഴയിലാണ്. വേനൽച്ചൂടിൽ മനസ്സൊന്ന് തണുപ്പിക്കാൻ അതിരപ്പിള്ളിയിലേക്കൊരു യാത്ര ആയാലോ?
Content Highlights: Athirappilly Waterfalls Kerala, thirssur, chalakkudy river, athirappilly trekking, kerala tourism