665 കിലോമീറ്റർ റേഞ്ച്; ഹാരിയർ ഇലക്ട്രിക്കിന് പണിയാകുമോ ടാറ്റ സിയേറ ഇവി?
ടാറ്റ മോട്ടോഴ്സിന്റെ വാഹനനിരയിൽ നിന്ന് ഇന്ത്യൻ നിരത്തുകളിൽ എത്താനൊരുങ്ങുന്ന പുതിയ ഇലക്ട്രിക് എസ്.യു.വിയാണ് സിയേറ ഇ.വി. മരുഭൂമിയിൽ കരുത്ത് തെളിയിച്ച് റോഡുകളും ഓഫ് റോഡുകളും കീഴടക്കാൻ എത്തുന്ന ഈ വാഹനം മിഡ് സൈസ് ഇലക്ട്രിക് എസ്.യു.വി ശേഷിയിലേക്കാണ് എത്തുന്നത്. രണ്ട് ബാറ്ററിപാക്ക് ഓപ്ഷനുകളിൽ എത്തുന്ന ഈ വാഹനം ഒറ്റത്തവണ ചാർജ് ചെയ്താൽ 665 കിലോമീറ്റർ വരെ റേഞ്ച് നൽകുന്നുണ്ട്. 26 മിനിറ്റിനുള്ളിൽ 20 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ബാറ്ററി നിറയാനുള്ള ഡിസി ഫാസ്റ്റ് ചാർജിങ് സംവിധാനവും ഇതിലുണ്ട്. 15 മിനിറ്റിൽ 250 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് ബാറ്ററിയിൽ സംഭരിക്കാമെന്നതാണ് സിയേറ ഇവിയുടെ ഹൈലൈറ്റുകളിൽ ഒന്ന്.
Content Highlights: tata sierra ev malayalam test drive review