തായ്ക്വോണ്ടോയിൽ നിറഞ്ഞുനിൽക്കുന്ന ദമ്പതികൾ; കായികമേളയിൽ തിളങ്ങി ശിഷ്യർ

പതിറ്റാണ്ടുകളായി തായ്ക്വോണ്ടോയിൽ നിറഞ്ഞുനിൽക്കുന്ന ദമ്പതികൾ. ബി. ബാലഗോപാലും മണിപ്പൂരുകാരിയായ ഭാര്യ കാനൺ ബലാദേവിയും. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേർന്ന് കുട്ടികളെ തായ്ക്വോണ്ടോ പരിശീലിപ്പിക്കുകയാണ് ഇവർ. സംസ്ഥാന കായിക മേളയിലും ഇവർ പരിശീലിപ്പിച്ചെത്തിയ കുട്ടികൾ മെഡലുകൾ വാരിക്കൂട്ടുകയാണ്. തായ്ക്വോണ്ടോ മത്സരത്തെകുറിച്ചും കേരളത്തിലെ കുട്ടികളുടെ പരിശീലനത്തെ കുറിച്ചും ഇരുവരും സംസാരിക്കുന്നു.