പോറിയും പല്ലുകൊഴിഞ്ഞും ഒഴുകിത്തീര്‍ന്ന ചോര; ഹീമോഫീലിയയോട് പൊരുതിയ 36 വർഷങ്ങൾ
മകന്റെ പാല്‍പ്പല്ല് കൊഴിയുമ്പോഴെല്ലാം ആധിയായിരുന്നു അമ്മ രാധയ്ക്ക്. ഓരോ പല്ല് കൊഴിച്ചിലും സമ്മാനിച്ചത് മാസങ്ങളോളമുള്ള ആശുപത്രി വാസമാണ്. വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും വീട്ടിലെ അടുപ്പെരിയാതെയുള്ള ആശുപത്രിയോട്ടം, പലവിധ ശസ്ത്രക്രിയകള്‍, ഇടക്കിടെയുള്ള രക്തം കയറ്റല്‍ എന്നിവെയെല്ലാം താണ്ടി 36ാം വയസ്സിലെത്തി നില്‍ക്കുകയാണ് ഇന്ന് വടകര ചോറോട് സ്വദേശിയായുള്ള വിദേശിന്റെ ജീവിതം. രക്തം കട്ടപ്പിടിക്കാത്ത ഹീമോഫീലിയ രോഗം അടിസ്ഥാന വിദ്യഭ്യാസം മാത്രമല്ല ഒന്നുറങ്ങാനും വെള്ളം കുടിക്കാനും കഴിക്കാനുമുള്ള വിദേശിന്റെ ജൈവികമായ ആവശ്യങ്ങളെ കൂടിയാണ് ഇല്ലാതാക്കി കൊണ്ടിരിക്കുന്നത്.
വിദേശിൻറെ ഫോൺ നമ്പർ - 90482 00490
Content Highlights: Survival story of Hemophilia patient Videsh and his mother radha, nileena Atholi,social,seeks help