ഗജവിവരണത്തിലെ മിന്നും താരം; ശബ്ദത്തിലൂടെ ആനപ്രേമികളെ ഹരംകൊള്ളിക്കുന്ന ശെെലേഷ്
ഗജവിവരണത്തിൽ താരമാണ് വൈക്കം സ്വദേശി ശൈലേഷ്. ഏതൊരു ആനപ്രേമിയെയും ആവേശത്തില്‍ ആറാടിക്കുന്ന തരത്തിൽ ഗംഭീരമാണ് ശൈലേഷിന്റെ ശബ്ദം. 2005-ലാണ് ശൈലേഷ് അനൗൺസ്മെൻറ് രംഗത്തേക്ക് കടന്നുവരുന്നത്. 2015ൽ ഗജവിവരണം തുടങ്ങി. ശൈലേഷിന്റെ തലവരമാറ്റിയത് 2018 ലെ തിരുനക്കരപ്പൂരമാണ്. ആ പൂരത്തില്‍ ശൈലേഷ് നടത്തിയ അനൗണ്‍സ്‌മെന്റ് കാണികളെ ഹരം കൊള്ളിച്ചു. പിന്നീട് കേരളത്തിലെ പ്രമുഖ ഉത്സവങ്ങള്‍ക്ക് ശബ്ദമായി ശെെലേഷ് മാറി. ഇന്ന് ആനകളുടെ എഴുന്നള്ളത്ത് ചിത്രീകരിച്ചുള്ള ഇന്‍സ്റ്റഗ്രാം റീല്‍സിലെല്ലാം ശൈലേഷിന്റെ ശബ്ദമാണ്.
Content Highlights: shylesh elephant commentator who went viral on social media