ആഡംബരം ഇനി ‘സി ക്ലാസി’ന്റെ അഞ്ചാം തലമുറ രൂപത്തിൽ | Mercedes-Benz C-Class
മസൂരിയിലെ മലനിരകള് തൊട്ട് വളഞ്ഞുംപുളഞ്ഞും പോകുന്ന കരിംപാത. അവയെത്താണ്ടി കുതിച്ചുപോകുമ്പോഴാണ് ആഡംബരത്തിന്റെയും കരുത്തിന്റെയും പുതിയ പേര് മനസ്സിൽ തെളിയുന്നത്. മെഴ്സിഡസ് ബെന്സിന്റെ അഞ്ചാം തലമുറ 'സി ക്ലാസ്'. പേരില് 'സി ക്ലാസ്' ആണെങ്കിലും എല്ലാംകൊണ്ടും അത്യാഡംബരത്തിന്റെ അവസാനപേരായി ആസ്വദിക്കാം. മെഴ്സിഡസ് 'എസ് ക്ലാസി'ന്റെ എല്ലാ പകിട്ടും ഇതില് ആവാഹിച്ചിട്ടുണ്ട്. അതുകൊണ്ട് ഇതിന് 'ബേബി എസ് ക്ലാസ്' എന്നാണ് ഓമനപ്പേരിട്ടിരിക്കുന്നത്.
‘സി ക്ലാസി’ന്റെ അഞ്ചാംതലമുറയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. അഞ്ചുതലമുറ കഴിയുമ്പോഴുള്ള മാറ്റങ്ങൾ ഗ്രില്ലിൽ തുടങ്ങി എൻജിനിൽ വരെ കാണാം. മൂന്ന് വേരിയന്റുകളിലാണ് പുതിയ ‘സി ക്ലാസ്’ വരുന്നത്. പെട്രോൾ കരുത്തുമായി ‘സി 200’, ഡീസൽ കരുത്തുമായി ‘സി 220ഡി’, ‘സി 300ഡി’ എന്നിവ. എല്ലാംതന്നെ മൈൽഡ് ഹൈബ്രിഡുമാണ്. ഒരു ആഡംബര കാറിൽ പ്രതീക്ഷിക്കുന്നതിലുമുപരി മൈലേജ് ഇവ നൽകുന്നു. പെട്രോളിൽ 17 കിലോമീറ്റർ, ഡീസലിൽ യഥാക്രമം 23, 20 കിലോമീറ്റർ എന്നിങ്ങനെയാണ് മൈലേജ് ലഭിക്കുക. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മെഴ്സിഡസ് വേരിയന്റാണ് ‘സി ക്ലാസ്’.
Content Highlights: Benz series, Merecedes Benz C-Class, 5th Gen C-Class