റാണിചന്ദ്ര: ആകാശത്ത് പൊലിഞ്ഞുതീർന്ന മലയാളത്തിന്റെ നഷ്ടനായിക

മുംബൈയിൽ നിന്ന് ചൈന്നൈയിലേയ്ക്ക് യാത്ര പുറപ്പെട്ട, ഇന്ത്യൻ എയർലൈൻസിന്റെ ഫ്ളൈറ്റ് 171 കാരവെൽ വിമാനം, പുലർച്ചെ ഒന്നരയ്ക്ക് ബോംബെ സാന്റ ക്രൂസ് വിമാനത്താവളത്തിൽ തകർന്നുവീണു. കത്തിച്ചാമ്പലായതിൽ ആ സമ്മാനപ്പൊതികളുമുണ്ടായിരുന്നു. ഒപ്പം അത് കൊണ്ടുവന്ന ആളും. നടി റാണി ചന്ദ്ര. അക്കാലത്തെ മലയാളത്തിന്റെ ഗ്ലാമർ ഗേൾ. നായികാനിരയിലേയ്ക്ക് കത്തിജ്വലിച്ചു ഉയർന്നുകൊണ്ടിരുന്ന ആൾ. തീഗോളമായി ആകാശത്ത് നിന്ന് തെറിച്ചുവീണ് ചാരമാവുമ്പോൾ ഇരുപത്തിയേഴ് വയസ്സ് മാത്രമായിരുന്നു റാണിക്ക് പ്രായം. ഈ ഒക്ടോബർ പന്ത്രണ്ടിന് അമ്പതാണ്ട് തികയുന്നു, തെന്നിന്ത്യൻ വെള്ളിത്തിരയുടെ ഹൃദയം കവർന്ന ആ താരം വീണു പൊലിഞ്ഞിട്ട്.

Content Highlights: This video revisits the tragic life and untimely death of Malayalam cinema's glamorous rising star Rani Chandra, who died at just 27 in the 1976 Indian Airlines Flight 171 crash, commemorating 50 years since the heartbreaking tragedy that cut short her promising career.